ശകുന്തളാ ദേവിയായി വിദ്യാബാലൻ; ഫസ്റ്റ് ലുക് പുറത്ത്

19:29 PM
16/09/2019

വിദ്യാബാലൻ ഗണിതശാസ്ത്രജ്ഞ ശകുന്തളാ ദേവിയായെത്തുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. അസാമാന്യ കഴിവോടെ ഗണിത ലോകത്തില്‍ വിസ്മയങ്ങള്‍ സൃഷ്ടിച്ച പ്രതിഭയാണ് ശകുന്തളാ ദേവി. ശകുന്തളാ ദേവിയുടെ തന്നെ പേരില്‍ ഒരുക്കുന്ന ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ വിദ്യാ ബാലന്‍ ട്വിറ്ററില്‍ പങ്കുവെച്ചു. 

വേഷം ചെയ്യാന്‍ സാധിച്ചതിലെ സന്തോഷവും വിദ്യാ ബാലന്‍ ശകുന്തള ദേവി എന്ന ഹാഷ്ടാഗോടെ ട്വിറ്ററില്‍ പങ്കുവച്ചു. ചിത്രത്തിനായി പുതിയ ഹെയര്‍ സ്‌റ്റൈലിലും ലുക്കിലുമാണ് വിദ്യ പ്രത്യക്ഷപ്പെടുന്നത്.

Loading...
COMMENTS