Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസൽമാൻ ഖാ​െൻറ പിതാവ​ിനെ...

സൽമാൻ ഖാ​െൻറ പിതാവ​ിനെ ഭീഷണിപ്പെടുത്തിയ ‘ഷാറൂഖ്​’ അറസ്​റ്റിൽ

text_fields
bookmark_border
salman-khan-father
cancel

മും​ബൈ: ബോ​ളി​വു​ഡ്​ താ​രം സ​ൽ​മാ​ൻ ഖാ​​െൻറ കൂ​ടെ സി​നി​മ​യി​ൽ ജോ​ലി​ചെ​യ്യ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ സ​ൽ​മാ​​െൻറ പി​താ​വ്​ സ​ലിം ഖാ​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ യു​വാ​വി​നെ യു.​പി​യി​ൽ അ​റ​സ്​​റ്റ്​ ചെ​യ്​​തു. അ​ധോ​ലോ​ക നാ​യ​ക​ൻ ഛോട്ടാ ​ഷ​ക്കീ​ലി​​െൻറ ആ​ളാ​ണെ​ന്നും സ​ൽ​മാ​െ​നാ​പ്പം ജോ​ലി​ചെ​യ്യാ​ൻ അ​നു​വ​ദി​ച്ചി​ല്ലെ​ങ്കി​ൽ അ​തി​​െൻറ പ്ര​ത്യാ​ഘാ​തം അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​മെ​ന്നും സ​ലിം ഖാ​നെ ഫോ​ണി​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ പ്ര​യാ​ഗ്​​രാ​ജി​ലെ ഷാ​റൂ​ഖ്​ ഗു​ലാം ന​ബി​യാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്.

ഇ​യാ​ൾ സ​ൽ​മാ​ൻ ഖാ​​െൻറ ക​ടു​ത്ത ആ​രാ​ധ​ക​നാ​ണെ​ന്നാ​ണ്​ പ്രാ​ഥ​മി​ക​മാ​യി അ​റി​യാ​ൻ ക​ഴി​ഞ്ഞ​തെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി​വ​രു​ക​യാ​ണെ​ന്നും ബാ​ന്ദ്ര പൊ​ലീ​സ്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഇ​യാ​ൾ ആ​ദ്യം സ​ൽ​മാ​​െൻറ പി.​എ ബി​ബാ​ഷ്​ ഛായ​യെ വി​ളി​ച്ച്, താ​ര​ത്തെ കാ​ണാ​ൻ അ​വ​സ​ര​മൊ​രു​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടു​വ​െ​ത്ര. ഇ​ത്​ അ​നു​വ​ദി​ക്കാ​തെ വ​​ന്ന​പ്പോ​ഴാ​ണ്​ സ​ലിം ഖാ​നെ വി​ളി​ച്ച്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തെ​ന്നും പി.​എ പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ​നി​ന്നാ​ണ്​ ത​നി​ക്ക്​ ന​മ്പ​ർ കി​ട്ടി​യ​തെ​ന്ന ഷാ​റൂ​ഖി​​െൻറ മൊ​ഴി വി​ശ്വാ​സ​ത്തി​ലെ​ടു​ത്തി​ട്ടി​ല്ലെ​ന്നും പൊ​ലീ​സ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:salman khanmoviesmalayalam news
News Summary - 'Shahrukh' Arrested in UP for Threatening Salman Khan's Father-India news
Next Story