പെരുന്നാൾ ദിനത്തിൽ ആശംസകളുമായി സൽമാനും ഷാരൂഖും

11:54 AM
06/06/2019

മുംബൈ: പെരുന്നാൾ ദിനത്തിൽ ആരാധകർക്ക് ആശംസകൾ നേർന്ന് സൽമാൻ ഖാനും ഷാരൂഖ് ഖാനും. പിതാവ് സലീം ഖാനും മാതാവ് സൽമ ഖാനുമൊത്താണ് ഇത്തവണ ആരാധകരെ കാണാൻ വീടിന്‍റെ ബാൽക്കണിയിൽ സൽമാൻ എത്തിയത്. കുർത്തയായിരുന്നു താരത്തിന്‍റെ വേഷം. സൽമാന്‍റെ പുതിയ ചിത്രം ഭാരത് പെരുന്നാൾ ദിനത്തിലാണ് റിലീസ് ചെയ്തത്.

ആരാധാകർക്ക് ആശംസയുമായി ഷാരൂഖ് ഖാൻ വസതിയായ 'മന്നത്തി'ന് പുറത്തെത്തിയത് മകൻ അബ്റാമിനൊപ്പമാണ്. താരത്തെ ഒരു നോക്കു കാണാൻ തടിച്ചുകൂടയവർക്കു നേരെ ഇരുവരും കൈവീശി ഈദ് ആശംസകൾ നേർന്നു. വെള്ള പത്താനി സ്യൂട്ടിലായിരുന്നു ഷാരൂഖ്.

 
 
 
 
 
 
 
 
 
 
 
 
 

#EidMubarak

A post shared by Salman Khan (@beingsalmankhan) on

Loading...
COMMENTS