ഷാഹിദ്​ കപൂറി​െൻറ ട്വിറ്ററും ഇൻസ്റ്റഗ്രാമും ഹാക്ക്​ ചെയ്​തു

19:29 PM
06/09/2018
shahid-kapoor

പ്രശസ്ത ബോളിവുഡ്​ താരം ഷാഹിദ്​ കപൂറി​​െൻറ ട്വിറ്ററും ഇൻസ്റ്റഗ്രാം അക്കൗണ്ടും ഹാക്ക്​ ചെയ്​തു. ഹാക്ക്​ ചെയ്യുന്നതിന്​ പുറമേ അക്കൗണ്ടുകളിൽ നിരവധി പോസ്റ്റുകളും ഹാക്കർമാർ പങ്കുവെച്ചു​. ഷാഹിദും രൺവീർ സിങും ദീപിക പദുകോണും വേഷമിട്ട പദ്​മാവദ്​ എന്ന ചിത്രത്തിൽ അലാവുദ്ദീൻ ഖിൽജിയെ ചിത്രീകരിച്ചിരിക്കുന്നത്​ മോശമായിട്ടാണ്​ എന്ന്​ പറയുന്ന ഒരു ട്വീറ്റും ഷാഹിദി​​െൻറ ഒൗദ്യോഗിക അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്​.

കത്രീന കൈഫ്​ അഭിനയിച്ച ഏക്​ താ ടൈഗറിലെ ഗാനവും ഹാക്കർമാർ ട്വിറ്ററിൽ പോസ്റ്റുചെയ്​തു. അതിന്​ അടിക്കുറിപ്പായി ഹാക്കർമാർ ‘​െഎ. ലവ്​ യു കത്രീന ​എന്ന്​ എഴുതിയിട്ടുമുണ്ട്​​. ഷാഹിദി​​െൻറ ഇൻസ്റ്റഗ്രാം അക്കൗണ്ടിന്​ പ്രൊഫൈൽ പിക്​ചറായി​ തുർക്കിഷ്​ പതാകയാണ്​ നൽകിയിരിക്കുന്നത്​. തുർക്കിയുമായി ബന്ധപ്പെട്ട മറ്റ്​ പോസ്റ്റുകളും ഇൻസ്റ്റയിൽ അപ്​ലോഡ്​ ചെയ്​തിട്ടുണ്ട്​. അതിനാൽ തന്നെ തുർക്കിഷ്​ ഹാക്കർമാരാണ്​ ഇതിന്​ പിന്നിലെന്നാണ്​ സൂചന​.

Loading...
COMMENTS