ഷാരൂഖ് ഖാൻ ചിത്രം ഡിയർ സിന്ദഗി കോപ്പിയടിയോ?
text_fieldsമുംബൈ: കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ ഷാരുഖ് ഖാൻ ചിത്രം ഡിയർ സിന്ദഗി കോപ്പിയടിച്ചതാണെന്ന് ആരോപണം. കനേഡിയൻ ടി.വി ഷോയുടെ കോപ്പിയടിയാണ് ചിത്രമെന്നാണ് ആരോപണം. കനേഡിയൻ ടി.വി ഷോ ബിയിങ് എറികയുടെ നിർമ്മാതാക്കൾ ധർമ്മ പ്രൊഡക്ഷൻസിന് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയതായും വാർത്തകൾ പുറത്ത് വരുന്നുണ്ട്.
എന്നാൽ സിനിമയുടെ സംവിധായക ഗൗരി ഷിൻഡേ ആരോപണം നിഷേധിച്ചു. തെൻറ തിരക്കഥ ഒറിജിനലാണെന്നും കനേഡിയൻ ടി.വി ഷോ കണ്ടിട്ടിെലന്നും ഷിൻഡേ പറഞ്ഞു. നവംബർ 25നാണ് ഷാരുഖ് ഖാനും അലിയ ഭട്ടും പ്രമുഖ റോളുകളിൽ അഭിനയിച്ച ഡിയർ സിന്ദഗി പുറത്തിറങ്ങിയത്. ഷാരൂഖ് ചിത്രത്തിൽ മനശാസ്ത്രജ്ഞനായാണ് വേഷമിട്ടിരിക്കുന്നത്.
ഡിയർ സിന്ദഗി പൂർണ്ണമായും തെൻറ വ്യക്തിപരമായ സിനിമയാെണന്നും ടെലിവിഷൻ ഷോയിൽ ഇൗ സിനിമയിലുള്ള കഥാപാത്രങ്ങൾക്ക് സമാനമായ കഥപാത്രങ്ങൾ ഉണ്ടായിരുന്നു എന്നതിെൻറ പേരിൽ സിനിമ കോപ്പിയടിയാകില്ലെന്നും ഷിൻഡേ പ്രസ്താവനയിൽ പറഞ്ഞു.ഇത്തരം അനാവശ്യമായ ആരോപണങ്ങൾ മൂലം താൻ ദുഖിതയാണെന്നും ഷിൻഡേ കൂട്ടിച്ചേർത്തു.
കരൺ ജോഹറിെൻറ ഉടമസ്ഥതയിലുള്ള സിനിമ നിർമ്മാണ കമ്പനിയാണ് ധർമ്മ പ്രാഡക്ഷൻസ്. ഹോളിവുഡിലടക്കം ഇവർ സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. സംഭവത്തിെൻറ പേരിൽ വക്കീൽ നോട്ടീസുകളൊന്നും തങ്ങൾക്ക് ലഭിച്ചിട്ടിലെന്നും ധർമ്മ പ്രൊഡക്ഷൻസ് സി.ഇ.ഒ അപൂർവ മേത്ത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
