Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഷാറൂഖ്​ നിർമിച്ച...

ഷാറൂഖ്​ നിർമിച്ച ചിത്രം തന്നെ കരയിച്ചു​- അഭിനന്ദനവുമായി പൗലോ ​െകായ്​ലോ

text_fields
bookmark_border
ഷാറൂഖ്​ നിർമിച്ച ചിത്രം തന്നെ കരയിച്ചു​- അഭിനന്ദനവുമായി പൗലോ ​െകായ്​ലോ
cancel
camera_alt????? ?????????, ??????? ???

ന്യൂഡൽഹി: ഏറെ നിരൂപക പ്രശംസ ഏറ്റുവാങ്ങിയ ബോളിവുഡ്​ ചിത്രമാണ്​ സൂപ്പർ താരം ഷാറൂഖ്​ ഖാൻ നിർമിച്ച് 2020ൽ പുറത്തിറങ്ങിയ ‘കാംയാബ്​’. ഇപ്പോൾ ചിത്രത്തെ പ്രശംസിച്ച്​ രംഗത്തെത്തിയിരിക്കുകയാണ്​ വിഖ്യാത എഴുത്തുകാരൻ പൗ​േലാ കൊയ്​ലോ. ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിലാണ്​ പൗലോ കൊയ്​ലോ ചിത്രത്തിൻെറ നിർമാതാവായ ഷാറൂഖിനെയും അഭിനേതാവായ സഞ്​ജയ്​ മിശ്രയെയും പ്രശംസിച്ചത്​. ചിത്രത്തിൻെറ അവസാനം താൻ കരഞ്ഞുവെന്നും പൗലോ കൊയ്​ലോ പറയുന്നു. ബ്രസീലിയൻ നടൻ ഫ്ലാവിയോ മിഗ്ലിയാസിയോയുടെ മരണ വാർത്ത പങ്കു​െവച്ച ആൽക്കമിസ്​റ്റിൻെറ എഴുത്തുകാരൻ സിനിമ രംഗം നടൻമാരോട്​ കാണിക്കുന്ന അവഗണനയെക്കുറിച്ചും കുറിക്കുന്നു. 

‘ആദ്യ ഫ്രെയിമില്‍ നിര്‍മാതാക്കള്‍ നന്ദി പറയുന്നുണ്ട്. ഞാനത് തിരിച്ചു പറയുന്നു. രണ്ട് ദിവസം മുമ്പ്​ പ്രമുഖ ബ്രസീലിയന്‍ നടന്‍ ഫ്ലാവിയോ മിഗ്ലിയാസിയോ ആത്മഹത്യ ചെയ്തു. ഈ ഇന്‍ഡസ്ട്രി സ്വന്തം കലാകാരന്‍മാരോട് എങ്ങനെയാണ് പെരുമാറുന്നതെന്നാണ് ഇത് സൂചിപ്പിക്കുന്നത്. കോമഡി ആയിട്ടാണ് ഈ സിനിമ അവതരിപ്പിച്ചത്. സത്യത്തില്‍ ഇത് ഒരു ദുരന്തമാണ്’- പൗലോ കൊയ്‌ലോ ട്വീറ്റ് ചെയ്തു. ചിത്രത്തിൻെറ പോസ്​റ്റർ സഹിതം ട്വീറ്റ്​ ചെയ്​ത എഴുത്തുകാരൻ എസ്​.ആർ.കെയെ ടാഗ്​ ചെയ്യുകയും ചെയ്​തു. 

 

അഭിനന്ദനത്തിന്​ നന്ദി അറിയിച്ച കിങ്​ ഖാൻ സഹനടൻമാർ വിസ്​മരിക്കപ്പെടുന്നത്​ ഒരു ദുഖകരമായ സത്യമാണെന്നും ചൂണ്ടിക്കാട്ടി. പൗലോ ​െകായ്​ലോ​യോട്​ സുരക്ഷിതനും ആ​േരാഗ്യവാനുമായിരിക്കാൻ ഷാറൂഖ്​ ആശംസിക്കുകയും ചെയ്യുന്നുണ്ട്​. 

 

ഹര്‍ദിക് മെഹ്ത സംവിധാനം ചെയ്ത ചിത്രം ഇന്ത്യന്‍ സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന സഹനടന്‍മാരുടെ കഥയാണ് പറയുന്നത്. സഞ്​ജയ്​ മിശ്രയും ദീപക് ദൊബ്രിയാലുമാണ്​ കേന്ദ്ര കഥാപാത്രങ്ങളായി വേഷമിട്ടത്​. സിനിമയിൽ സഹനടനായി അഭിനയിക്കുന്ന സുധീർ എന്നയാളായാണ്​ സഞ്​ജയ്​ മിശ്ര അഭിനയിച്ചത്​. 499 ചിത്രങ്ങൾ പൂർത്തിയാക്കിയ അദ്ദേഹം തൻെറ 500ാം ചിത്രത്തിനായി മികച്ച ഒരുവേഷം തേടുന്നതാണ്​ ചിത്രത്തിൻെറ ഇതിവൃത്തം. മാർച്ച്​ ആറിന്​ തിയറ്ററിലെത്തിയ  ചിത്രം അതിനുമുമ്പ്​ തന്നെ നിരവധി അന്താരഷ്​ട്ര ചലച്ചിത്രോത്സവങ്ങളിൽ കൈയ്യടി നേടിയിരുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sha Rukh KhanBollywood NewsPaulo CoelhoKaamyaab filmSanjay Mishrabrazilian actorFlavio Migliacciored chillies entertainmentDeepak Dobriyal
News Summary - Shah Rukh Khan produced film Kaamyaab made me cry Paulo Coelho tweets- movies
Next Story