‘ഞാൻ മുസ്​ലിം, ഭാര്യ ഹിന്ദു, മക്കൾ ഇന്ത്യക്കാർ’ -കൈയടി നേടി ഷാരൂഖ്​

11:46 AM
26/01/2020

ന്യൂഡൽഹി: മതേതര കാഴ്​ചപ്പാടുകൾ ആവർത്തിച്ച്​ വീണ്ടും കൈയടി നേടി ബോളിവുഡ്​ കിങ്​ ഷാരൂഖ്​ ഖാൻ.

താൻ മുസ്​ലിമും ഭാര്യ ഹിന്ദുവും മക്കൾ ഇന്ത്യക്കാരുമാണെന്നുള്ള ഷാരൂഖിൻെറ പ്രസ്​താവന ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്​. മക്കളുടെ സ്​കൂൾ പ്ര​േവശനത്തിനുള്ള ​അപേക്ഷാഫോമിൽ മതം ചോദിക്കുന്ന ഭാഗത്ത്​ ‘ഇന്ത്യൻ’ എന്നാണ്​ രേഖപ്പെടുത്തിയതെന്നും ഷാരൂഖ്​ വ്യക്​തമാക്കി. വീട്ടിൽ ഒരിക്കലും മതത്തെ കുറിച്ചുള്ള ചർച്ചകൾ നടത്താറില്ലെന്ന്​ മുമ്പും ഷാരൂഖ്​ വെളിപ്പെടുത്തിയിട്ടുണ്ട്​.  ഒരു ചാനലിൻെറ ഡാൻസ്​ റിയാലിറ്റി ഷോയിൽ അതിഥിയായെത്തി സംസാരിക്കുകയായിരുന്നു ഷാരൂഖ്​.

‘ഞങ്ങൾ ഒരിക്കലും മത​​ത്തെ കുറിച്ച്​ ചർച്ച ചെയ്യാറില്ല. എൻെറ ഭാര്യ ഹിന്ദുവാണ്​. ഞാൻ മുസ്​ലിമും. ഞങ്ങളുടെ മക്കൾ ഇന്ത്യക്കാരും. മക്കളെ സ്​കൂളിൽ ചേർക്കുന്ന സമയത്ത്​ അപേക്ഷാഫോമിൽ മതം ഏതെന്ന്​ രേഖപ്പെടുത്തേണ്ടതുണ്ട്​. ചെറുതായിരിക്കു​േമ്പാൾ മകൾ ഒരിക്കൽ എന്നോട്​ ചോദിക്കുകയുമുണ്ടായി-‘പപ്പ, നമ്മൾ ഏത്​ മതത്തിൽപ്പെട്ടവരാണ്​?’ എന്ന്​. ഞാൻ അതിൽ എഴുതിയത്​ നമ്മൾ ഇന്ത്യക്കാർ ആണെന്നാണ്​. ഞങ്ങൾക്ക്​ മതമില്ല. ഉണ്ടാവുകയുമില്ല’- ഷാരൂഖ്​ പറഞ്ഞതിനെ നിറഞ്ഞ കൈയടിയോടെയാണ്​ മത്സരാർഥികളും അവതാരകരും വിധികർത്താക്കളും കാണികളും സ്വീകരിച്ചത്​. ഇതിൻെറ വീഡിയോ ട്വിറ്ററിൽ പങ്കുവെക്കപ്പെട്ടതോടെ വൈറലായിരിക്കുകയാണ്​. 

Loading...
COMMENTS