ഷാരൂഖ്​ ഖാ​െൻറ പേഷവാറിലെ ബന്ധു നൂർജഹാൻ നിര്യാതയായി

12:25 PM
29/01/2020

പേഷവാർ: ബോളിവുഡ്​ സൂപർ താരം ഷാരൂഖ്​ ഖാ​െൻറ പേഷവാറിലെ ബന്ധു നൂർജഹാൻ (52) നിര്യാതയായി.

വദനാർബുദം ബാധിച്ച്​ ദീർഘനാൾ ചികിത്സയിലായിരുന്നു നൂർജഹാനെന്ന്​ ഭർത്താവ്​ ആസിഫ്​ ബുർഹാൻ അറിയിച്ചു. സഹോദരന്മാരുടെ മക്കളാണ്​ ഷാരൂഖ്​ ഖാനും നൂർജഹാ​നും. പേഷവാറിലെ ഖിസ്സ ഖ്വാനി ബസാറിനടുത്തുള്ള ഷാ വാലി ഖതാൽ മൊഹല്ലയിൽ താമസിക്കുന്ന നൂർജഹാൻ രാഷ്​ട്രീയത്തിൽ സജീവമായിരുന്നു. ജില്ലാ കൗൺസിലറായും നഗര കൗൺസിലറായും സേവനമനുഷ്​ഠിച്ചിട്ടുണ്ട്​.

2018ലെ ​പൊതുതെരഞ്ഞെടുപ്പിൽ പത്രിക നൽകിയെങ്കിലും രോഗബാധ മൂലം അവസാന നിമിഷം പിൻവലിച്ചു. ഷാരൂഖും നൂർജഹാനും തമ്മിൽ ടെലിഫോണിൽ ഇടക്കിടെ സംസാരിക്കുമായിരുന്നെന്ന്​ ആസിഫ്​ ബുർഹാൻ പറഞ്ഞു. 1997ലും 2011ലും ഷാരൂഖിനെ കാണാൻ അവർ ഇന്ത്യയിൽ എത്തിയിട്ടുണ്ട്​. ചെറുപ്പകാലത്ത്​ മാതാപിതാക്കൾക്കൊപ്പം ഷാരൂഖും പേഷവാറിൽ ബന്ധുക്കളെ സന്ദർശിക്കാൻ പോയിരുന്നു. 

Loading...
COMMENTS