മോദി വന്നാൽ രാജ്യം വിടില്ല; ജനിച്ചതിവിടെ മരിക്കുന്നതും ഇവിടെ –ശബാന ആസ്​മി

23:26 PM
11/05/2019
shabana-azmi

മും​ബൈ: ന​രേ​ന്ദ്ര മോ​ദി വീ​ണ്ടും പ്ര​ധാ​ന​മ​ന്ത്രി​യാ​യാ​ൽ രാ​ജ്യം​വി​ടു​മെ​ന്ന്​ ത​​െൻറ പേ​രി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക്കെ​തി​രെ ശ​ക്ത​മാ​യി പ്ര​തി​ക​രി​ച്ച്​ ന​ടി ശ​ബാ​ന ആ​സ്​​മി. പ​രാ​ജ​യ ഭീ​തി​യു​ള്ള ‘വ്യാ​ജ വാ​ർ​ത്ത ബ്രി​ഗേ​ഡു​ക​ളാ​ണ്​’ ത​നി​ക്കെ​തി​രെ നു​ണ പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്ന്​ ശ​ബാ​ന ട്വി​റ്റ​റി​ൽ പ്ര​തി​ക​രി​ച്ചു. അ​ത്​ കെ​ട്ടി​ച്ച​മ​ച്ച​താ​ണ്. 

അ​ങ്ങ​നെ പ​റ​ഞ്ഞി​ട്ടി​ല്ല. രാ​ജ്യം വി​ടാ​ൻ ഉ​ദ്ദേ​ശ്യ​വു​മി​ല്ല. ഇ​വി​ടെ​യാ​ണ്​ ജ​നി​ച്ച​ത്. ഇ​വി​ടെ​ത​ന്നെ​യാ​ണ്​ എ‍​െൻറ മ​ര​ണ​വും. വ്യാ​ജ​വാ​ർ​ത്ത സൃ​ഷ്​​ടി​ക്കു​ന്ന​വ​രെ തി​ക​ഞ്ഞ അ​വ​ജ്ഞ​ത​യോ​ടെ ത​ള്ളു​ന്നു. എ​തി​രാ​ളി​ക​ളെ ശ​ത്രു​ക്ക​ളെ​പ്പോ​ലെ കാ​ണ​രു​തെ​ന്നാ​ണ്​ പി​താ​വ്​ ​െകെ​​ഫ്​ ആ​സ്​​മി പ​ഠി​പ്പി​ച്ച​തെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Loading...
COMMENTS