Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right500 കോടിയും കടന്ന്...

500 കോടിയും കടന്ന് സഞ്ജു കുതിക്കുന്നു

text_fields
bookmark_border
500 കോടിയും കടന്ന് സഞ്ജു കുതിക്കുന്നു
cancel
camera_alt????? ????????????????? ??????? ????? ?????????????? ????? ????????? ????????

സഞ്ജയ് ദത്തിന്‍റെ ജീവിതകഥ പറയുന്ന ബോളിവുഡ് ചിത്രം 'സഞ്ജു' കളക്ഷൻ റെക്കോർഡുകൾ സൃഷ്ടിച്ച്  മുന്നേറുന്നു. ആഗോള റിലീസിലൂടെ ചിത്രം 500 കോടി കളക്ഷൻ നേടിയാണ് മുന്നേറുന്നത്. ചിത്രം റിലീസ് ചെയ്ത് രണ്ടാഴ്ച പൂർത്തിയാകുമ്പോഴാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്.  ഇന്ത്യയിൽ ചിത്രം 300 കോടി ക്ലബ്ബിൽ ക‍യറുകയും ചെയ്തു. 

ഇത് കൂടാതെ 2018 ൽ ഏറ്റവും വലിയ ഓപ്പണിങ്ങ് കളക്ഷനാണ് ചിത്രം നേടിയത്. ഓപ്പണിങ്ങ് കളക്ഷനില്‍ സൽമാൻ ഖാൻറെ റേസ് 3 യെ ചിത്രം മറികടന്നിരുന്നു. റേസ് 3 ആദ്യദിനം നേടിയത് 29.17 കോടിയാണ്. എന്നാൽ സഞ്ജു 34.75 കോടിയാണ് നേടിയത്. 
ഒറ്റ ദിവസം കൊണ്ട് ഒരു ഹിന്ദി സിനിമ നേടുന്ന ഏറ്റവും വലിയ കളക്ഷനും സഞ്ജുവിനായിരുന്നു. ഇതോടെ ബാഹുബലി 2ന്‍റെ റെക്കോഡും സഞ്ജു തകർത്തു.

രണ്‍ബീര്‍ കപൂർ സഞ്ജയ് ദത്തായി വേഷമിട്ട ചിത്രം ത്രീ ഇഡിയറ്റ്‌സ്, പി.കെ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം രാജ്കുമാര്‍ ഹിറാനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ranbir kapoorparesh rawalsanjuRajkumar HiraniManisha Koirala
News Summary - Sanju box office collection: Rajkumar Hirani film crosses Rs 500 crore
Next Story