Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right10 കോടിയുടെ സ്വത്ത്​...

10 കോടിയുടെ സ്വത്ത്​ സഞ്​ജയ്​ ദത്തി​െൻറ പേരിൽ എഴുതിവെച്ച്​ ആരാധിക

text_fields
bookmark_border
sanjay-dutt.jpg
cancel

ന്യൂഡൽഹി: ബോളിവുഡി​​ലെ മുൻനിര താരം സഞ്​ജയ്​ ദത്തി​​​െൻറ പേരിൽ ത​​​െൻറ 10 കോടിയോളം വരുന്ന സ്വത്ത്​ എഴുതിവെച്ച്​ 62 കാരിയായ ആരാധിക. നിഷി ഹരിഷ്​ചന്ദ്ര ത്രിപാദിയെന്ന സ്​ത്രീയാണ്​ പ്രിയതാരത്തി​​​െൻറ പേരിൽ സ്വത്ത്​ എഴുതിവെച്ചത്​. ആരാധികയുടെ നീക്കത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ താരം സ്വത്ത്​ കുടുംബത്തിന്​ തന്നെ തിരിച്ച്​ നൽകാനുള്ള തീരുമാനത്തിലാണ്​. 

മലബാർ ഹിൽസിലെ ത്രിവേണി അപാർട്ട്​മ​​െൻറ്​സിലായിരുന്നു നിഷിയുടെ താമസം. ഇൗ വർഷം ജനുവരി 15നായിരുന്നു നിഷി മരണപ്പെട്ടത്​. സഞ്ജയ്​ ദത്തി​​​െൻറ നിയമ പ്രതിനിധി​ക്ക്​ ബാങ്ക്​ ഒാഫ്​ ബറോഡയിൽ നിന്നും സ്വത്ത്​ എഴുതിവെച്ച​ വിവരം ലഭിക്കുകയായിരുന്നു​. ഇൗ സമയം താരമാക​​െട്ട കൊൽകത്തയിൽ പുതിയ ചിത്രത്തി​​​െൻറ ഷൂട്ടിങ്ങിലും. 

ഫിലിം സ്​റ്റാർ സഞ്​ജയ്​ ദത്ത്​ എന്നാണ്​ വിൽപത്രത്തിൽ എഴുതിയിരിക്കുന്നത്​. ദത്തി​​​െൻറ പാലി ഹിൽസിലുള്ള വീട്ടുവിലാസമാണ്​​ നിഷി നൽകിയത്​. താരങ്ങളുടെ പേര്​ മക്കൾക്കിടുന്നതും ഇഷ്​ട സിനിമാ നടന്​ സമ്മാനങ്ങൾ നൽകുന്നതും പോലുള്ള താരാരാധന കണ്ടിട്ടുണ്ടെങ്കിലും ഇത്തരത്തലുള്ള സംഭവം അദ്​ഭുതപ്പെടുത്തുന്നതാണെന്ന്​ സഞ്​ജയ്​ ദത്ത്​ പ്രതികരിച്ചു.

58 കാരനായ സഞ്​ജയ്​ ദത്ത്​ വിൽപത്രത്തിലെഴുതിയ സ്വത്തുകളെല്ലാം നിഷി ത്രിപാദിയുടെ കുടുംബത്തിന്​ തന്നെ തിരിച്ച്​ നൽകാനുള്ള നടപടിയിലാണ്​. സ്വത്ത്​ എത്രയും പെട്ടന്ന്​ തിരിച്ച്​ നൽകാനുള്ള നിയമ നടപടിയിലാണ്​ താരത്തി​​​െൻറ അഭിഭാഷകൻ സുഭാഷ്​ ജാദവ്​ പറഞ്ഞു. നിഷിയുടെ പ്രവർത്തി അദ്​ഭുതപ്പെടുത്തുന്നതാണെന്നും അവരെ മുമ്പ്​ അറിയില്ലെന്നും സഞ്​ജയ്​ ദത്ത്​ പ്രതികരിച്ചു. 

ദീർഘ കാലമായുള്ള രോഗം കാരണമാണ്​ നിഷി മരിച്ചത്. മരണശേഷമുള്ള പ്രാർഥനാ ചടങ്ങുകളുടെ സമയത്താണ്​ കുടുംബം വിൽപത്രത്തെ കുറിച്ച്​ അറിയുന്നത്​.​ 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sanjay duttmalayalam newsmovie newsWills Money
News Summary - A Sanjay Dutt Fan Wills Money And Belongings To Actor - movie news
Next Story