Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഇത്​ പൊതുഅവധിയല്ല;...

ഇത്​ പൊതുഅവധിയല്ല; ഗൗരവത്തിലെടുക്കണം -സൽമാൻ ഖാൻ VIDEO

text_fields
bookmark_border
salman-khan.jpg
cancel

രാജ്യത്തെ ഭീതിയിലാഴ്​ത്തുന്ന കോവിഡ്​ 19 വൈറസിനെ പ്രതിരോധിക്കാൻ ജനങ്ങളോട്​ വീട്ടിലിരിക്കാൻ അഭ്യർഥിച്ച്​ ബോളിവുഡ്​ സൂപ്പർതാരം സൽമാൻ ഖാൻ. ഇൻസ്​റ്റഗ്രാം വിഡിയോയിലാണ്​ താരം ആരാധകരോട്​ കോവിഡിനെതിരെ മുൻകരുതലെടുക്കാൻ ആവശ്യപ്പെട്ടത്​.

‘ഇതൊരു പൊതു അവധിയല്ല.. വളരെ ഗൗരവമായ സംഭവമാണ്​. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഇന്നത്തെ ജനതാ കർഫ്യൂവുമായി ബന്ധപ്പെട്ട്​ സൽമാൻ പറഞ്ഞു. വീട്ടിലിരിക്കാൻ നിങ്ങൾക്കെന്താണ്​ ബുദ്ധിമുട്ട്​. നിങ്ങളുടെയടക്കം ആയിരങ്ങളുടെ ജീവൻ രക്ഷിക്കാനാണ്​​​. ജീവിതവും മരണവുമായി ബന്ധപ്പെട്ട കാര്യമാണിത്​. അത്​ ചെയ്യുക’. -സൽമാൻ പറഞ്ഞു.

‘സർക്കാർ നിങ്ങളോട്​ ഒരു കാര്യം ആവശ്യപ്പെട്ടിരിക്കുകയാണ്​. അത്​ ഗൗരവത്തിലെടുക്കുക. ഊഹാപോഹങ്ങൾ പ്രചരിപ്പിക്കാതിരിക്കുക. ഞങ്ങൾക്ക്​ ഒന്നും സംഭവിക്കില്ല എന്ന ചിന്ത കാലങ്ങളായുള്ള എല്ലാവരുടേയും പ്രശ്​നമാണ്. ബസിൽ നിന്നോ, ട്രെയിനിൽ നിന്നോ, മാർക്കറ്റുകളിൽ നിന്നോ ആർക്കുവേണമെങ്കിലും കൊറോണ വൈറസ്​ ബാധിക്കാം. എന്തിനാണ്​ നിങ്ങൾ റിസ്​ക്​ എടുക്കുന്നത്’​. -സൽമാൻ വിഡിയോയിൽ ചോദിച്ചു. ​

@cmomaharashtra_ @My_bmc @adityathackeray @rahulnarainkanal

A post shared by Salman Khan (@beingsalmankhan) on

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:salman khanjanata curfew
News Summary - Salman Khan Says This Is Not A Public Holiday-movie news
Next Story