ചുല്‍ബുല്‍ പാണ്ഡെ വരുന്നു; ദബാങ് മൂന്നാം ഭാഗത്തിന്‍റെ ടീസർ

13:16 PM
01/10/2019

സൽമാൻ ഖാന്‍റെ ഹിറ്റ് ചിത്രങ്ങളായ ദബാങ് സീരീസിന്‍റെ മൂന്നാം ഭാഗം വരുന്നു. ദബാങ് 3 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഉത്തര്‍പ്രദേശിലെ ചുല്‍ബുല്‍ പാണ്ഡെ എന്ന പൊലീസുകാരനായാണ് സല്‍മാന്‍ എത്തുന്നത്. പ്രഭുദേവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

സൊനാക്ഷി സിൻഹ തന്നെയായിരിക്കും മൂന്നാം ഭാഗത്തിലും നായിക. അർബാസ് ഖാൻ, മാഹി ഗിൽ എന്നിവരും പ്രധാനവേഷത്തിലെത്തും. ചിത്രം ഡിസംബർ 20ന് തിയറ്ററുകളിലെത്തും.

ദബാങ് ഒന്നും രണ്ടും ഭാഗങ്ങൾ ബോക്സ്ഓഫീസിൽ വമ്പൻ വിജയമായിരുന്നു. അഭിനവ് കശ്യപ് ആണ് ആദ്യ ഭാഗം ഒരുക്കിയത്. പിന്നീട് അർബാസ് ഖാൻ രണ്ടാം ഭാഗം സംവിധാനം ചെയ്തു. 2012ലാണ് ദബാങ് 2 തിയറ്ററുകളിൽ എത്തിയത്. 

പത്ത് വർഷങ്ങൾക്കു ശേഷമാണ് സൽമാനും പ്രഭുദേവയും വീണ്ടും ഒന്നിക്കുന്നത്. 2009ൽ റിലീസ് ചെയ്ത വാണ്ടഡിൽ ആണ് അവസാനം ഇരുവരും ഒന്നിച്ചത്. നാല് വർഷങ്ങൾക്കു ശേഷമാണ് പ്രഭുദേവ വീണ്ടും സംവിധായകനാകുന്നത്. 2015ൽ പുറത്തിറങ്ങിയ സിങ് ഈസ് ബ്ലിങ് ആണ് അവസാനമൊരുക്കിയ സിനിമ.


 

Loading...
COMMENTS