‘സേക്രഡ് ഗെയിംസി’ന്‍റെ രണ്ടാം സീസൺ വരുന്നു; ട്രെയിലർ പുറത്ത്

15:03 PM
09/07/2019

ഇന്ത്യയിലെ ആദ്യ നെറ്റ്ഫ്ലിക്സ് ഒറിജിനല്‍ വെബ് സീരീസായ 'സേക്രഡ് ഗെയിംസി'ന്‍റെ രണ്ടാം സീസൺ വരുന്നു. ആഗസ്റ്റ് 15ന് പുറത്തിറങ്ങുന്ന പുതിയ സീസണിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ആദ്യ സീസണിലെ താരങ്ങള്‍ക്ക് പുറമെ പുതിയതായി കല്‍ക്കി കൊച്ച്ലിന്‍, റണ്‍വീര്‍ ഷോറെ, പങ്കജ് ത്രിപാദി എന്നിവരും ഭാഗമാകുന്നു. 

നവാസുദ്ദീൻ സിദ്ദിഖി, സെയ്ഫ് അലിഖാൻ, രാധിക ആപ്തെ, നീരജ് കബി, രാജശ്രീ ദേശ്പാണ്ടേ എന്നിവരാണ് ആദ്യ സീസണില്‍ മുഖ്യ വേഷങ്ങളിലെത്തിയത്. ഉത്തരം ലഭിക്കാത്ത ചോദ്യങ്ങളുമായാണ് ആദ്യ ഭാഗം അവസാനിച്ചിരുന്നത്. അനുരാഗ് കശ്യപ്, വിക്രമാദിത്യ മൊട്‍വാനെ എന്നിവർ ചേർന്നാണ് സീരീസ് സംവിധാനം ചെയ്യുന്നത്. 

Loading...
COMMENTS