അതൊരു കോസ്റ്റ്യൂമാണ്, നേവൽ യുനിഫോമല്ല; അക്ഷയ്കുമാറിെൻറ ലേലത്തിനെതിരെ സൈനികൻ
text_fieldsന്യൂഡൽഹി: സന്നദ്ധ പ്രവർത്തനങ്ങൾക്കുള്ള പണം കണ്ടെത്തുന്നതിനായി റുസ്തം എന്ന ചിത്രത്തിലെ നേവൽ യുനിഫോം ലേലം ചെയ്യുന്നതിനെ ചൊല്ലിയുള്ള വിവാദം കനക്കുന്നു. നായകൻ അക്ഷയ് കുമാറും ഭാര്യ ട്വിങ്കിൾ ഖന്നയുമായിരുന്നു ലേല പ്രഖ്യാപനം നടത്തിയത്. 2016ൽ ഇറങ്ങിയ ബോളിവുഡ് ചിത്രം റുസ്തത്തിൽ നേവൽ ഒാഫീസറായാണ് അക്ഷയ് കുമാർ അഭിനയിച്ചത്. ലേലത്തിനെതിരെ സൈനികർ അടക്കം നിരവധിയാളുകൾ രംഗത്തെത്തി.
സിനിമയിൽ നായക കഥാപാത്രം ധരിച്ച വസ്ത്രം ‘ആർമി യുനിഫോം’ എന്ന പേരിൽ ലേലം ചെയ്യുന്നതിനെ സന്ദീപ് എന്ന ആർമി ഒാഫീസർ ചോദ്യം ചെയ്തു. അക്ഷയ് കുമാറിെൻറ ഭാര്യ ട്വിങ്കിൾ ഖന്നക്ക് എഴുതിയ ഒരു തുറന്ന കത്ത് ട്വിറ്ററിൽ പങ്കുവെച്ചാണ് സന്ദീപ് പ്രതികരിച്ചത്. എന്തു വിലകൊടുത്തും ലേലം തടയും എന്നായിരുന്നു അയാളുടെ പ്രതികരണം.
And this response to @mrsfunnybones ill advised idea to auction the Rustom costume comes from one of the finest men in uniform I know- Lt Col Sandeep Ahlawat. pic.twitter.com/lwDXuG0CLm
— Sandeep (@SandeepUnnithan) April 28, 2018
‘സിനിമയിൽ ഉപയോഗിച്ചത് ഒരു സാധാരണ കോസ്റ്റ്യൂമാണ്. അതൊരു യഥാർഥ ആർമി യുനിഫോമല്ല. ഒരു ഇന്ത്യൻ സൈനികെൻറ യുനിഫോം അയാളുടെ ഭാര്യ ലേലത്തിൽ വെക്കാറില്ല. രക്തവും വിയർപ്പും ജീവനും നൽകിയാണ് ഒാരോ സൈനികനും അത് സ്വന്തമാക്കുന്നത്. ത്രിവർണ്ണ പതാകയോടൊപ്പം ഒരു സൈനികെൻറ മരണശേഷിപ്പായി സൂക്ഷിക്കാനുള്ളതാണ് അവെൻറ യുനിഫോം. സിനിമയുടെ നിർമാതാവ് നായകന് കൈമാറുന്ന തുണിക്കഷ്ണമല്ല. അത് ധരിക്കാനുള്ള അനുമതി ലഭിക്കുന്നത് രാഷ്ട്രപതി ഒാഫീസിൽ നിന്നാെണന്നും’ സന്ദീപ് ട്വിറ്ററിൽ കുറിച്ചു.
അതേസമയം പ്രകോപനപരമായ കുറിപ്പിനെതിരെ ട്വിങ്കിൾ ഖന്ന രംഗത്തുവന്നു. ‘സിനിമയിൽ ഉപയോഗിച്ച ഒരു ആർമി യുനിഫോം സന്ധദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടി ലേലം ചെയ്യുന്നതിന് ഒരു സ്ത്രീയെ കയ്യേറ്റം ചെയ്യും എന്ന് പറയുന്നത് അംഗീകരിക്കാൻ ഒരു സമൂഹമെന്ന നിലക്ക് നമുക്ക് കഴിയുമോ’ എന്നായിരുന്നു അവരുടെ പ്രതികരണം.
As a society do we really think it’s all right to threaten a woman with bodily harm for trying to raise funds for a charity by auctioning a uniform used in a movie,a piece of film memorabilia ? I will not retaliate with violent threats but by taking legal action! #JaiHind https://t.co/OF7e5lTHel
— Twinkle Khanna (@mrsfunnybones) April 29, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
