റോഷൻ ബോളിവുഡിലേക്ക്; സംവിധാനം അനുരാഗ് കശ്യപ്

11:48 AM
13/06/2019

യുവനടൻ റോഷൻ മാത്യു ബോളിവുഡിലേക്ക്. സംവിധായകന്‍ അനുരാഗ് കശ്യപിന്‍റെ ചിത്രത്തിലേക്കാണ് റോഷന് ക്ഷണം ലഭിച്ചത്. നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസാണ് സോഷ്യല്‍മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ഗീതുവിന്റെ മൂത്തോനിലാണ് റോഷന്‍ ഒടുവില്‍ അഭിനയിച്ചത്. 

താന്‍ സംവിധാനം ചെയ്ത മൂത്തോന്‍ എന്ന സിനിമയില്‍ റോഷന്റേത് മികച്ച പ്രകടനമായിരുന്നു. മൂത്തോന്‍റെ ചിത്രീകരണം പൂര്‍ത്തിയായെന്നും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണെന്നും ഉടന്‍ റിലീസ് ചെയ്യുമെന്നും ഗീതു ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. മൂത്തോന്‍ എന്ന സിനിമയുടെ സഹരചയിതാവ് കൂടിയാണ് അനുരാഗ് കശ്യപ്.

അടി കപ്യാരെ കൂട്ടമണി, ആനന്ദം, വിശ്വാസപൂർവ്വം മൻസൂർ, കടംകഥ, മാച്ച്ബോക്സ്, ഒരായിരം കിനാക്കളാൽ, കൂടെ, തൊട്ടപ്പൻ തുടങ്ങിയ ചിത്രങ്ങളിൽ റോഷൻ വേഷമിട്ടിട്ടുണ്ട്. 

Loading...
COMMENTS