ഋഷി കപൂർ: മുഖംനോക്കാതെ നിലപാടുകൾ തുറന്നുപറഞ്ഞ വ്യക്​തി

11:26 AM
01/05/2020


മുംബൈ: വിവാദം ഭയന്ന്​ നിലപാടുകൾ വെട്ടിത്തുറന്നു പറയാൻ മടിക്കുന്നവർക്കിടയിൽ വേറിട്ടു നിന്നയാളായിരുന്നു വ്യാഴാഴ്​ച അന്തരിച്ച ബോളിവുഡ്​ നടൻ ഋഷി കപൂർ. വിവാദ വിഷയങ്ങളിലടക്കം ത​​​​െൻറ നിലപാടുകൾ വ്യക്​തമാക്കി തമാ​ശ കലർന്നതോ ചിലരെ പ്രകോപിപ്പിക്കുന്നതോ ആയ ട്വീറ്റുകളുമായി അദ്ദേഹം രംഗത്തു വരാറുണ്ടായിരുന്നു. 2015ൽ മഹാരാഷ്​ട്രയിലെ ബി.ജെ.​പി സർക്കാർ ബീഫ്​ നിരോധിച്ച വേളയിൽ ഋഷി കപൂറി​​​​െൻറ നിലപാട്​ രാജ്യശ്രദ്ധ ആകർഷിച്ചിരുന്നു. തികഞ്ഞ മതേതരനാണ്​​ താനെന്ന്​ പറഞ്ഞ അദ്ദേഹം, രാജ്യത്തെ പൊതു സ്വത്തുക്കൾക്ക്​ തങ്ങളുമായി ബന്ധപ്പെട്ട്​ നാമകരണം ചെയ്യുന്ന കാര്യത്തിൽ ഗാന്ധി കുടുംബത്തിനെതിരെയും ട്വീറ്റ്​ ചെയ്​തു.

ഏറ്റവുമൊടുവിൽ ഇക്കഴിഞ്ഞ ഏപ്രിൽ രണ്ടിന്​ അ​േദ്ദഹം ട്വിറ്ററിൽ പോസ്​റ്റ്​ ചെയ്​തത്​ കൊറോണ ​ൈവറസിനെതിരായ പോരാട്ടത്തിൽ രാജ്യം വിജയിക്കുമെന്ന ശുഭാപ്​തി വിശ്വാസമായിരുന്നു. അക്രമങ്ങളും കല്ലേറും ആൾക്കൂട്ട ആക്രമണങ്ങളും നടത്തരുതെന്ന്​ ആവശ്യപ്പെട്ട അദ്ദേഹം ഡോക്​ടർമാരും നഴ്​സുമാരുമടങ്ങിയ ആളുകൾ നമ്മുടെ ജീവൻ രക്ഷിക്കാനുള്ള യത്​നത്തിലാണെന്നും ഓർമിപ്പിച്ചു. 

താൻ ബീഫ്​ കഴിക്കുന്ന ഹിന്ദുവാണെന്നും ഭക്ഷണവും മതവും കൂട്ടിക്കുഴക്കുന്നത്​ എന്തിനെന്നും ചോദ്യമെറിഞ്ഞ്​ ട്വിറ്ററിൽ നിലപാട്​ വ്യക്​തമാക്കിയ അദ്ദേഹത്തിനെതിരെ ഗോ രക്ഷക ഗുണ്ടകൾ സാമൂഹിക മാധ്യമങ്ങളിൽ കടുത്ത വിമർശനവുമായി രംഗത്തുവ​ന്നെങ്കിലും നിലപാടിൽനിന്ന്​ പിന്മാറാൻ അദ്ദേഹം തയാറായില്ല.  

‘എനിക്ക്​ ദേഷ്യം വരുന്നു. നിങ്ങളെന്തിനാണ്​ ഭക്ഷണവും മതവും തമ്മിൽ കൂട്ടിക്കുഴക്കുന്നത്​? ഞാൻ ബീഫ്​ കഴിക്കുന്ന ഹിന്ദുവാണ്​. അതിനർഥം ബീഫ്​ കഴിക്കാത്ത ഒരാളേക്കാൾ ദൈവഭയം കുറഞ്ഞയാളാണ്​ ഞാനെന്നാണോ? ചിന്തിക്കൂ!!’ 2015 മാർച്ച്​ 16ന്​ ദേവേന്ദ്ര ഫഡ്​നാവിസ്​ സർക്കാറിനെതി​െര ഋഷി ട്വിറ്ററിൽ കുറിച്ച ഈ വാക്കുകൾ ദേശീയ തലത്തിൽ ചർച്ചയായി. ബീഫിനെതിരെ സംഘ്​ പരിവാർ കടുത്ത പ്രതിഷേധം സംഘടിപ്പിക്കുന്നതിനിടയിലായിരുന്നു ഈ ട്വീറ്റ്​. തനിക്കെതിരെ പ്രതിഷേധം തുടർന്നപ്പോഴും, ‘ലോകത്ത്​ എല്ലായിടത്തുമുള്ള ദശലക്ഷക്കണക്കിന്​ മനുഷ്യരെപ്പോലെ താനും ബീഫ്​ കഴിക്കാറുണ്ടെന്ന്​’ അദ്ദേഹം ആവർത്തിച്ചു. താൻ പറയുന്നത്​ കേൾക്കാതെ വെറുതെ രോഷം പ്രകടിപ്പിക്കുന്നവരെ ​േബ്ലാക്ക്​ ചെയ്യുമെന്നും അദ്ദേഹം വ്യക്​തമാക്കി. അത്തരം ആളുകളെ തിരുത്താൻ ഹിന്ദു മഹാസഭയോട്​ ആവശ്യപ്പെട്ടു. 

പല വിഷയങ്ങളിലും അദ്ദേഹത്തി​​​​െൻറ ട്വീറ്റുകൾ ഏ​െറ ശ്രദ്ധിക്കപ്പെട്ടു. ‘മാധ്യമപ്രവർത്തകർ കറങ്ങിനടക്കുന്ന എയർപോർട്ടുകളിലും പാർട്ടികളിലും ആൺ/പെൺ സിനിമ താരങ്ങൾ രാത്രിയിലും സൺ ഗ്ലാസുകളിഞ്ഞ്​ നടക്കുന്നത്​ എന്തുകൊണ്ടാണ്​? ആരെങ്കിലും ഒന്നു പറഞ്ഞുതരൂ..’ ഒരിക്കൽ ഋഷി ട്വിറ്ററിൽ കുറിച്ചു. വിനോദ്​ ഖന്നയുടെ സംസ്​കാര ചടങ്ങിൽ പ​ങ്കെടുക്കാതെ പ്രിയങ്ക ചോപ്രയുടെ പാർട്ടിയിൽ പ​ങ്കെടുത്ത സെലിബ്രിറ്റികൾക്കെതിരെയും അദ്ദേഹം ട്വീറ്റ്​ ​െചയ്​തു.

Loading...
COMMENTS