Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശ്രീദേവി വെറും മൃതശരീരമല്ല; രോഷം പൂണ്ട് റിഷി കപൂർ

text_fields
bookmark_border
rishi-kapoor.
cancel

ന്യൂഡൽഹി: അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയെ മാധ്യമങ്ങൾ കേവലം മൃതശരീരം മാത്രമാക്കി ചത്രീകരിച്ചുവെന്ന് നടൻ റിഷി കപൂറിന്‍റെ ട്വീറ്റ്. എങ്ങനെയാണ് ഇത്ര പെട്ടെന്ന് ഒരു വൃക്തി ശരീരം മാത്രമാകുന്നതെന്നും കപൂർ ട്വീറ്റിൽ ചോദിക്കുന്നു. റിഷി കപൂറും ശ്രീദേവിയും ഒരുമിച്ചഭിനയിച്ച ചാന്ദിനിയിലെ ചിത്രങ്ങളും അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചു.

ശ്രീദേവിയുടെ മരണത്തിൽ ഞെട്ടൽ പങ്കുവെച്ച അദ്ദേഹം കുടുംബത്തിന്‍റെ ദുഃഖത്തിൽ അനുശോചനവും രേഖപ്പെടുത്തി. ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച ദുബെയിൽ വെച്ചാണ് ശ്രീദേവിയുടെ മരണം സംഭവിച്ചത്. സിനിമാ മേഖലയിലെ നിരവധിപേർ സംഭവത്തിൽ അനുശോചനം അറിയിച്ചിരുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rishi Kapoor Tweets in Anger After Media Refers To Sridevi As a 'Body'- Movie News
Next Story