അർബുദ ചികിത്സക്ക് ശേഷം ഋഷി കപൂർ തിരിച്ചെത്തുന്നു

11:54 AM
15/06/2019

മുംബൈ: ബോളിവുഡ് സൂപ്പർ താരം ഋഷി കപൂർ അർബുദ ചികിത്സക്ക് ശേഷം അമേരിക്കയിൽനിന്ന് തിരിച്ചെത്തുന്നു. ആഗസ്റ്റ് അവസാനത്തോടെ ഇന്ത്യയിലെത്തുമെന്ന് നടൻ ഒരു മാധ്യമത്തോട് പറഞ്ഞു.

ന്യൂയോർക്കിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലുള്ള അദ്ദേഹം സ്വകാര്യ അപാർട്മ​െൻറിലാണ് ഇപ്പോൾ താമസിക്കുന്നത്. എട്ടു മാസത്തെ ചികിത്സക്ക് ശേഷം രോഗ മുക്തനായെന്ന് മേയിൽ ട്വിറ്ററിലൂടെ താരം അറിയിച്ചിരുന്നു.

തീരെ ക്ഷമയില്ലാത്ത ആളായിരുന്ന തന്നെ രോഗം ആകെ മാറ്റിയെന്നാണ് നേരത്തെ ഋഷി പറഞ്ഞത്.

Loading...
COMMENTS