Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഖിൽജി വലിയ വെല്ലുവിളിയായിരുന്നു; ഈ സ്നേഹത്തിന് നന്ദി -രൺവീർ സിങ്
text_fieldsbookmark_border
ന്യൂഡൽഹി: ആദ്യദിന കളക്ഷനിൽ റെക്കോർഡിട്ട് പത്മാവത് തിയേറ്ററുകളിൽ നിറഞ്ഞോടുമ്പോൾ പ്രതികരണവുമായി രൺവീർ സിങ്ങ്. ചിത്രം ഏറ്റെടുത്തവർക്ക് നന്ദിയെന്നും പ്രേക്ഷകരുടെ സ്നേഹത്തിൽ അതിയായ സന്തോഷമുണ്ടെന്നും റൺവീർ പറഞ്ഞു.
നിരവധി പേർ തന്‍റെ പ്രകടനത്തെ പ്രശംസിച്ചത് കേൾക്കുമ്പോൾ സന്തോഷമുണ്ട്. ഖിൽജിയുടെ വേഷം തനിക്ക് വലിയ വെല്ലുവിളിയായിരുന്നു. ആ വെല്ലുവിളി ധൈര്യപൂർവം ഏറ്റെടുക്കുകയായിരുന്നു. അത് വിജയിച്ചതിൽ താൻ സന്തോഷവാനാണെന്നും റൺവീർ കൂട്ടിച്ചേർത്തു.
അതേസമയം, ആദ്യദിനം 19 കോടി കളക്ട് ചെയ്ത് പത്മാവത് റൺവീറിന്‍റെ കരിയറിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി. ഗുണ്ടേയാണ് മുമ്പ് ഏറ്റവും കൂടുതൽ ആദ്യദിന കളക്ഷൻ നേടിയ റൺവീർ ചിത്രം. 16.12 കോടിയാണ് ഗുണ്ടേ ആദ്യദിനം നേടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
