Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അർണബ്​, ഒരു വാർത്താവേശ്യ; പുതിയ സിനിമക്ക്​ പേരിട്ട്​ രാംഗോപാൽ വർമ
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_right'അർണബ്​, ഒരു...

'അർണബ്​, ഒരു വാർത്താവേശ്യ'; പുതിയ സിനിമക്ക്​ പേരിട്ട്​ രാംഗോപാൽ വർമ

text_fields
bookmark_border

മുംബൈ: റിപ്പബ്ലിക്​ ടി.വി ചീഫ്​ എഡിറ്റർ അർണബ്​ ഗോസ്വാമിക്കെതിരെ രൂക്ഷ വിമർശനവുമായി ബോളിവുഡിലെ മുൻനിര സംവിധായകരിലൊരാളായ രാംഗോപാൽ വർമ.

രാംഗോപാൽ വർമ ട്വീറ്റ്​ ചെയ്​തത്​ ഇങ്ങനെ: അദ്ദേഹത്തിനെക്കുറിച്ചുള്ള എ​​െൻറ സിനിമക്ക്​ പേരിട്ടു.'അർണബ്, ഒരു​ വാർത്താവേശ്യ' എന്നാണത്​. അദ്ദേഹത്തെക്കുറിച്ച്​ വിശദമായി പഠിച്ചപ്പോൾ വാർത്തകൂട്ടിക്കൊടുപ്പുകാരനാണോ വാർത്താവേശ്യ എന്നതാണോ കൂടുതൽ അനുയോജ്യം എന്ന കാര്യത്തിൽ എനിക്ക്​ ആശയക്കുഴപ്പമുണ്ടായി. ആ ഘോരശബ്​ദത്തെ ഒടുവിൽ വാർത്താവേശ്യ എന്ന്​ ​തന്നെ ​വിളിക്കാൻ ഞാൻ തീരുമാനിച്ചു.

അർണബിനെ പൊതുജനമധ്യത്തിൽ സിനിമയിലൂടെ തുറന്നുകാട്ടുമെന്നും അർണബി​​െൻറ സിനിമക്കെതിരെയുള്ള ഓരോ പ്രതികരണങ്ങളും പബ്ലിസിറ്റിക്കായി ഉപയോഗിക്കുമെന്നും രാംഗോപാൽ വർമ പ്രതികരിച്ചു. ബോളിവുഡ്​ സിനിമ മേഖലക്കുനേരെ അർണബ്​ ഉയർത്തിയ രൂക്ഷമായ പ്രതികരണങ്ങളാണ്​ രാംഗോപാൽ വർമയെ ചൊടിപ്പിച്ചത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arnab goswamiBollywood NewsRam Gopal Varma
Next Story