Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right‘റേസ്​ 3’ പാകിസ്​താൻ...

‘റേസ്​ 3’ പാകിസ്​താൻ ബോക്​സ്​ ഒാഫിസിൽ​ റെക്കോഡിട്ടു​

text_fields
bookmark_border
‘റേസ്​ 3’ പാകിസ്​താൻ ബോക്​സ്​ ഒാഫിസിൽ​ റെക്കോഡിട്ടു​
cancel

കറാച്ചി: ബോളിവുഡ്​ സൂപ്പർതാരം സൽമാൻ ഖാ​​െൻറ പുതിയ ചിത്രമായ ‘റേസ്​ 3’ പാകിസ്​താനിൽ പുതിയ ആദ്യദിന ബോക്​സ്​ ഒാഫിസ്​ കലക്​ഷൻ റെക്കോഡ്​ കുറിച്ചു. ശനിയാഴ്​ച റിലീസ്​ ചെയ്​ത ചിത്രം ആദ്യ ദിനംതന്നെ  2.25 കോടി രൂപ വാരി ‘അവഞ്ചേഴ്​സ്​ ഇൻഫിനിറ്റി വാർ’ സ്​ഥാപിച്ച റെക്കോഡാണ്​ തകർത്തത്​​. പാകിസ്​താൻ സർക്കാറി​​െൻറ നിരോധനത്തെതുടർന്ന്​ ഇൗദ്​ അവധി കഴിഞ്ഞ്​ ഏഴു​ ദിവസങ്ങൾക്കു ശേഷമാണ്​ ചിത്രം പ്രദർശനത്തിനെത്തിയത്​.

ബോളിവുഡ്​ ചിത്രം പാക്​ ചിത്രങ്ങൾക്ക്​ ഭീഷണിയാവാതിരിക്കുന്നതിനായിരുന്നു​ നിരോധനം​. എന്നാൽ, ഇൗ സമയത്ത്​ റിലീസ്​ ചെയ്​ത മഹിറാ ഖാ​​െൻറ ‘7 ദിൻ മൊഹബ്ബത്ത്​ കേ’ എന്ന ചിത്രത്തിനടക്കം ഒരാഴ്​ചകൊണ്ട്​ 8.65 കോടി രൂപ മാത്രമാണ്​ നേടാനായത്​.  ‘അവഞ്ചേഴ്​സ്​ ഇൻഫിനിറ്റി വാർ’ എന്ന സിനിമയെക്കാളും കുറവ്​ തിയറ്ററുകളിൽ പ്രദർശിപ്പിച്ചാണ്​ ചിത്രം നേട്ടം സ്വന്തമാക്കിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:salman khanmalayalam newsmovie newsRace 3
News Summary - Race 3 box office collection day 9: The Salman Khan starrer continues its dreamy run
Next Story