Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഅന്ന്​ എനിക്ക്​...

അന്ന്​ എനിക്ക്​ കിട്ടിയത്​ 58 ശതമാനം;  മാർക്ക്​ കുറഞ്ഞവർക്ക്​ പിന്തുണയുമായി നടൻ മാധവൻ

text_fields
bookmark_border
അന്ന്​ എനിക്ക്​ കിട്ടിയത്​ 58 ശതമാനം;  മാർക്ക്​ കുറഞ്ഞവർക്ക്​ പിന്തുണയുമായി നടൻ മാധവൻ
cancel

മുംബൈ: ബോർഡ്​ പരീക്ഷയിൽ മാർക്ക്​ കുറഞ്ഞതിൽ നിരാശപ്പെടുന്നവർക്ക്​ പിന്തുണയും പ്രചോദനവുമേകി നടൻ മാധവൻ. ബോർഡ്​ പരീക്ഷയിൽ തനിക്ക്​ ലഭിച്ചത്​ 58 ശതമാനം മാർക്ക്​ മാത്രമാണെന്നും ട്വിറ്ററിലെ കുറിപ്പിൽ താരം വെളിപ്പെടുത്തി. 

‘ബോർഡ്​ പരീക്ഷയുടെ ഫലമറിഞ്ഞ എല്ലാവരോടും...പ്രതീക്ഷകൾക്കപ്പുറത്തെ വിജയം നേടിയവർക്ക്​ അഭിനന്ദനങ്ങൾ. ബാക്കിയുള്ളവരോട്​ എനിക്ക്​ പറയാനുള്ളത്,​ ബോർഡ്​ പരീക്ഷയിൽ ഞാൻ നേടിയത്​ 58 ശതമാനം മാർക്കാണെന്നതാണ്​. കളി ഇതുവരെ തുടങ്ങിയിട്ടുപോലുമില്ല പ്രിയ കൂട്ടുകാരെ..’ -മാധവ​​െൻറ ട്വീറ്റ്​ ഇങ്ങനെയായിരുന്നു. 

ട്വീറ്റിന്​ ഏ​െറ പിന്തുണയാണ്​ ലഭിച്ചത്​. ‘അദ്​ഭുതങ്ങൾ സൃഷ്​ടിക്കാൻ കഴിയുന്ന പ്രചോദനമാണ്​ നിങ്ങൾ’ -ഒരു ആരാധകൻ പ്രതികരിച്ചു. ‘മാർക്ക്​ കേവലം  അക്കങ്ങളാണ്​. ഉയർന്ന അക്കങ്ങൾ ഭാവിയിൽ എന്തെങ്കിലും ഉറപ്പുനൽകുന്നില്ല. കുറഞ്ഞ അക്കങ്ങൾ ജീവിതത്തി​​െൻറ അന്ത്യവുമല്ല. ജീവിതം നിങ്ങൾക്കുനേരെ ഗൂഗ്ലികളെറിയുേമ്പാൾ സമർഥമായി ഒഴിഞ്ഞുമാറാൻ പഠിക്കേണ്ടതുണ്ട്​. ചുറുചുറുക്ക്​, വിശ്വാസ്യത, മൂല്യങ്ങൾ, കഠിനാധ്വാന​ം എന്നിവയാണ്​ ജീവിതത്തിൽ ഉയർന്ന സ്​കോർ നേടാൻ നിങ്ങളെ പ്രാപ്​തരാക്കുന്നത്​- മറ്റൊരാൾ ട്വീറ്റിനോട്​ പ്രതികരിച്ചതിങ്ങനെ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:twitterboard exammadhavanR MadhavanBollywood News
News Summary - R Madhavan Reveals He Got 58% at Board Exams to Motivate Those Disappointed with Their Marks -Movie News
Next Story