സൈറ, ഫർഹാൻ, പ്രിയങ്ക; സ്കൈ ഈസ് പിങ്കിന്‍റെ ട്രെയിലർ 

12:39 PM
10/09/2019

പ്രിയങ്ക ചോപ്രയും ഫർഹാൻ അക്തറും ഒന്നിക്കുന്ന ചിത്രം  ‘സ്കൈ ഈസ് പിങ്കി’ന്‍റെ ട്രെയിലർ പുറത്തിറങ്ങി. ഷൊനാലി ബോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൈറ വസീമും പ്രധാന വേഷത്തിലുണ്ട്. സൈറയുടെ മാതാപിതാക്കളായാണ് പ്രിയങ്ക-ഫർഹാൻ ജോഡിയെത്തുന്നത്. 

പതിമൂന്നാം വയസ്സിൽ ശ്വാസകോശ സംബന്ധമായ ഫൈബ്രോസിസ് രോഗം നിർണയിക്കപ്പെട്ടിട്ടും ജീവിതത്തിൽ മുന്നേറി മോട്ടിവേഷണൽ സ്പീക്കറായി മാറിയ ഐഷ ചൗധരിയുടെ ജീവിതകഥയാണ് ചിത്രം. 

ഈ ചിത്രത്തിന് പിന്നാലെയാണ് സിനിമാ ജീവിതം നിർത്തുകയാണെന്ന് സൈറ പ്രഖ്യാപിച്ചത്. രാജ്ശ്രീ ദേശ്പാണ്ഡെ, രോഹിത് സരഫ് എന്നിവരും അഭിനയിക്കുന്നു. ചിത്രം 11 ഒക്ടോബറിൽ തിയറ്ററുകളിലെത്തും.

Loading...
COMMENTS