Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightതാൻ ആർ.എസ്​.എസ്​...

താൻ ആർ.എസ്​.എസ്​ ചരിത്രം സിനിമായാക്കുന്നു എന്നത്​ വ്യാജവാർത്ത: പ്രിയദർശൻ

text_fields
bookmark_border
priyadarshan
cancel

ആർ.എസ്​.എസ്​ ചരിത്രം പറയുന്ന ചിത്രം അക്ഷയ്​ കുമാറിനെ നായകനാക്കി ​പ്രിയദർശൻ സംവിധാനം ചെയ്യുന്നു എന്ന വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ വാർത്തകൾ നിഷേധിച്ച്​ സംവിധായകൻ പ്രിയദർശൻ തന്നെ രംഗത്തുവന്നു. ഒരു ഒാൺലൈൻ പോർട്ടലി​േനാടാണ്​ പ്രിയൻ വാർത്തകളെ കുറിച്ച്​ പ്രതികരിച്ചത്​. 

പ്രിയദർശ​​െൻറ പുതിയ ചിത്രം ആർ.എസ്​.എസി​​െൻറ ചരിത്രമാണെന്ന വാർത്തകളെ അടിസ്​ഥാനമാക്കി ട്രോൾ പേജുകളിൽ ട്രോളുകൾ നിറഞ്ഞിരുന്നു. എന്നാൽ ത​​െൻറ അറിവിൽ അങ്ങനെയൊരു ചിത്രമില്ലെന്നും വ്യാജ വാർത്തകൾ പുറത്തുവിടുന്നവർക്ക്​ അവരുടെതായ സ്വാർഥതാൽപര്യമുണ്ടെന്നും പ്രിയൻ പ്രതികരിച്ചു. 

ബോളിവുഡിൽ താൻ ഇതുവരെ ചെയ്​തത്​ കച്ചവട സിനിമകളാണ്​. അക്ഷയ്​ കുമാറിനെ വച്ച്​ അടുത്ത സിനിമ ചെയ്യുന്നതിനെ കുറിച്ച്​ ആലോചനയുണ്ടെന്നും അത്​ ചരിത്ര സിനിമ ആയിരിക്കില്ലെന്നും പ്രിയൻ വ്യക്​തമാക്കി. 

ബാഹുബലിയുടെ തിരക്കഥാകൃത്ത് വിജയേന്ദ്ര പ്രസാദ് ആർ.എസ്​.എസ്​ ചരിത്രത്തെ കുറിച്ച സിനിമ ചെയ്യാൻ പോവുകയാണെന്നും അതിൽ അക്ഷയ്കുമാര്‍ നായകനാകുന്നുവെന്നും വാര്‍ത്തകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാല്‍, അത്​ വ്യാജമാണെന്ന്​ പിന്നീട്​ വാർത്തകൾ വന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:priyadarshanmalayalam newsmovie newsmovie onrss history
News Summary - priyadarshan denies doing rss history movie-movie news
Next Story