Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightവ്യാജവാർത്ത വർഗീയത...

വ്യാജവാർത്ത വർഗീയത കലർത്തി ട്വീറ്റ്​ ചെയ്​തു; കങ്കണയുടെ സഹോദരിക്കെതിരെ പരാതി

text_fields
bookmark_border
rangoli-chandel
cancel

മുംബൈ: വ്യാജ വാർത്ത വർഗീയ പരാമർശത്തോടെ നൽകിയതിനെ തുടർന്ന്​ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍റ് ചെയ്യപ്പെട്ടതി ന് പിന്നാലെ നടി കങ്കണ റണാവത്തിന്‍റെ സഹോദരി രംഗോലി ചന്ദലിനെതിരെ പരാതി. അഡ്വക്കേറ്റ് അലി കാഷിഫ് ഖാനാണ് മുംബൈയില െ അംബോലി പൊലീസ് സ്​റ്റേഷനില്‍ രംഗോലിക്കെതിരെ പരാതി നല്‍കിയത്​.

കോവിഡ് 19നെത്തുടര്‍ന്ന് ലോകത്താകമാനം ജനങ് ങള്‍ പല രീതിയില്‍ കഷ്ടപ്പെടുമ്പോൾ, ഒരു മതവിഭാഗത്തെ ലക്ഷ്യം വച്ചുള്ള വര്‍ഗീയ പരാമര്‍ശങ്ങള്‍ ഉപയോഗിച്ച് പ്രശസ്തിക്കായി ശ്രമിക്കുകയാണ് രംഗോലിയെന്ന്​ പരാതിക്കാരന്‍ പറയുന്നു.

മൊറാദാബാദില്‍ ചിലര്‍ പൊലീസിനെയും ആരോഗ്യ പ്രവര്‍ത്തകരെയും കല്ലെറിഞ്ഞ് ഓടിച്ചെന്ന വ്യാജവാര്‍ത്ത വര്‍ഗീയ സ്വരത്തില്‍ പറഞ്ഞതിനെത്തുടര്‍ന്നായിരുന്നു ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിയത്. ഫറാ ഖാനടക്കം രംഗോലിയുടെ ട്വീറ്റ്​ റിപ്പോർട്ട്​ ചെയ്​തിരുന്നു​.

ട്വിറ്റർ അക്കൗണ്ട്​ പോയതിന്​ പിന്നാലെ രംഗോലി വാർത്താകുറിപ്പ്​ ഇറക്കിയിരുന്നു. ട്വിറ്റർ അമേരിക്കയുടേതാണ്​. അതിൽ ഹിന്ദു ദൈവങ്ങളെയും നമ്മുടെ രാജ്യത്തി​​െൻറ പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും മോശമായി ചിത്രീകരിച്ചാൽ യാതൊരു പ്രശ്​നവുമില്ല. എന്നാൽ, പൊലീസുകാരെയും ആരോഗ്യപ്രവർത്തകരെയും കല്ലെറിഞ്ഞ സംഭവം ട്വീറ്റ്​ ചെയ്​താൽ അക്കൗണ്ട്​ പോവുമെന്നും അവർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bollywood News
News Summary - Police complaint registered against Kangana Ranaut’s sister-movie news
Next Story