മോദിയായി വിവേക് ഒബ്രോയ്; ഫസ്റ്റ്ലുക്കിനെ പരിഹസിച്ച് സമൂഹ മാധ്യമങ്ങൾ

15:27 PM
08/01/2019
PM Modi First Look

വിവേക് ഒബ്രോയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയായി എത്തുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. എന്നാൽ ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്കിന്‍റെ പരിഹസിച്ച് നിരവധി പേർ ട്വിറ്ററിലൂടെ രംഗത്തെത്തിയിരിക്കുകയാണ്. മോദിയുമല്ല, ഒബ്രോയിയുമല്ലെന്ന തരത്തിലുള്ള ട്രോളുകൾ ട്വിറ്ററിൽ പ്രചരിക്കുകയാണ്. 

അതേസമയം, പി.എം നരേന്ദ്രമോദി എന്ന് പേരിട്ടിരിക്കുന്ന ചിത്രം തെരഞ്ഞെടുപ്പിന് മുന്നേ റിലീസ് ചെയ്യാനാണ് തീരുമാനം. ഇന്ത്യയിലെ 23 ഭാഷകളിലായി പുറത്തിറക്കാനുദ്ദേശിക്കുന്ന സിനിമയുടെ സംവിധാനം ബി. ഒമങ് കുമാർ ആണ്.

സുരേഷ് ഒബ്റോയ്, സന്ദീപ്സിങ് എന്നിവരാണ് നിർമാതാക്കൾ. ഭൂരിഭാഗവും ഗുജറാത്തിലാണ് ചിത്രീകരിക്കുക. മേരി കോം, സരബ്ജിത് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഒമങ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.  2013 ൽ പുറത്തിറങ്ങിയ ‘ക്രിഷ്​ 3’ യിലാണ്​ വിവേക്​ ഒബ്രോയ്​ അവസാനമായി അഭിനയിച്ചത്​.

 

Loading...
COMMENTS