‘പി.എം നരേന്ദ്ര മോദി തിയേറ്ററുകളിൽ’ 

10:26 AM
24/05/2019
PM Modi First Look

നരേന്ദ്രമോദിയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന ചിത്രം പി.എം നരേന്ദ്രമോദി തിയേറ്ററുകളിൽ. ഇന്ത്യക്കും ജിസിസിക്കും പുറമെ ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ, ഫിജി തുടങ്ങി നിരവധി രാജ്യങ്ങളിലും ചിത്രം റിലീസ് ചെയ്തു. 

സിനിമ തെരഞ്ഞെടുപ്പ്​ കഴിയുന്നതുവരെ റീലീസ്​ ചെയ്യരുതെന്ന്​ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. സിനിമയുടെ റിലീസ് തെരഞ്ഞെടുപ്പ്​ കമീഷ​​​നും​ വിലക്കിയിരുന്നു. വിവേക് ഒബ്‌റോയ് ആണ് ചിത്രത്തില്‍ മോദിയായെത്തുന്നത്. 

ഒമുങ് കുമാറാണ് ചിത്രം സംവിധാനം ചെയ്തത്. മേരി കോം, സരബ്ജിത്ത്, ഭൂമി എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ഒമുങ്. വിവേക് ഒബ്‌റോയിയുടെ പിതാവും പ്രശസ്ത നിര്‍മാതാവുമായ സുരേഷ് ഒബ്‌റോയിയും സന്ദീപ് സിംഗും ചേര്‍ന്നാണ് നിർമ്മാണം.  

Loading...
COMMENTS