മോദിയുടെ സിനിമ തെരഞ്ഞെടുപ്പ്​ കമീഷൻ കാണണമെന്ന്​ സുപ്രീംകോടതി

12:26 PM
15/04/2019
PM Modi First Look

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള സിനിമയായ പി.എം നന്ദ്രേ മോദി തെരഞ്ഞെടുപ്പ്​ കമീഷൻ കാണണമെന്ന്​ സുപ്രീംകോടതി. സിനിമയുടെ റിലീസ്​ തടയണോ വേണ്ടയോ എന്ന വിഷയത്തിൽ തീരുമാനം സിനിമ കണ്ടതിന്​ ശേഷം മതിയെന്നും കോടതി പറഞ്ഞു. സിനിമയിൽ തെരഞ്ഞെടുപ്പ്​ പെരുമാറ്റച്ചട്ട ലംഘനം ഉണ്ടോയെന്ന്​ പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു.

തെരഞ്ഞെടുപ്പിന്​ മുന്നോടിയായി സിനിമ റിലീസ് ചെയ്യുന്നത്​​ വിലക്കിയ കമീഷൻ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ സിനിമയുടെ നിർമാതാക്കൾ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കമീഷൻെറ നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിൻെറയും ആവിഷ്​കാര സ്വാതന്ത്ര്യത്തിൻെറയും ലംഘനമാണെന്ന്​ ചൂണ്ടികാട്ടിയായിരുന്നു നിർമാതാക്കൾ കോടതിയെ സമീപിച്ചത്​. ചീഫ്​ ജസ്റ്റിസ്​ അധ്യക്ഷനായ ബെഞ്ചാണ്​ നിർമാതാക്കളുടെ ഹരജി​ പരിഗണിച്ചത്​. 

Loading...
COMMENTS