ഫൂ​ല​ൻ ദേ​വി​യു​ടെ ജീ​വി​ത​ക​ഥ വെ​ബ്​ പരമ്പരയാവു​ന്നു

22:16 PM
19/05/2019
Seema-Biswas-AS-phoolan devi
ശേഖർ കപൂറിൻെറ ബാൻഡിഡ്​ ക്വീനിലെ ഒരു രംഗം

പാ​രി​സ്​: ച​മ്പ​ൽ കൊ​ള്ള​ക്കാ​രി​യെ​ന്ന നി​ല​യി​ൽ ഇ​ന്ത്യ​യൊ​ട്ടാ​കെ കു​പ്ര​സി​ദ്ധ​യാ​വു​ക​യും പി​ന്നീ​ട്​ ഇ​ന്ത്യ​ൻ പാ​ർ​ല​മ​​െൻറി​ൽ വ​രെ എ​ത്തു​ക​യും ചെ​യ്​​ത ഫൂ​ല​ൻ ദേ​വി​യു​ടെ ജീ​വി​ത​ക​ഥ വെ​ബ്​ പരമ്പരയാവു​ന്നു. നേ​ര​േ​ത്ത, ‘ബാ​ൻ​ഡി​റ്റ്​ ക്വീ​ൻ’ എ​ന്ന ശേ​ഖ​ർ ക​പൂ​റി​​​െൻറ സി​നി​മ ഇ​റ​ങ്ങി​യ​തി​നു കാ​ൽ​നൂ​റ്റാ​ണ്ട്​ പി​ന്നി​ട്ട​തി​നു ശേ​ഷ​മാ​ണ്​ വെ​ബ്​ സീ​രീ​സ്​ പു​റ​ത്തി​റ​ങ്ങു​ന്ന​ത്.

 ആ ​സി​നി​മ​യു​ടെ കാ​സ്​​റ്റി​ങ്​ ഡ​യ​റ​ക്​​ട​റാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന തി​ഗ്​​മാ​ൻ​ഷു ദു​ലി​യ​യാ​ണ്​ ‘ഫൂ​ല​ൻ ദേ​വി’ എ​ന്നു പേ​രി​ട്ട  വെ​ബ്​ പരമ്പര സം​വി​ധാ​നം ചെ​യ്യാ​നൊ​രു​ങ്ങു​ന്ന​ത്. 20 എ​പ്പി​സോ​ഡു​ക​ളാ​ണ്​ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ  ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ത​നി​ഷ്​​ത ചാ​റ്റ​ർ​ജി​യാ​ണ്​ ഫൂ​ല​ൻ ദേ​വി​യാ​യി അ​ഭി​ന​യി​ക്കു​ന്ന​ത്.

കാ​ന​സ്​ ഫി​ലിം ഫെ​സ്​​റ്റ്​​വെ​ലി​ലാ​യി​രു​ന്നു വെ​ബ്​ പരമ്പരയുടെ പ്ര​ഖ്യാ​പ​നം. മ​ധ്യ​പ്ര​ദേ​ശി​ലെ ച​മ്പ​ൽ​ക്കാ​ടു​ക​ളി​ലെ കൊ​ള്ള​ക്കാ​രി​യും പി​ന്നീ​ട് ഇ​ന്ത്യ​ൻ പാ​ർ​ല​മ​​െൻറ്​ അം​ഗ​വു​മാ​യി പ്ര​വ​ർ​ത്തി​ച്ച ഫൂ​ല​ൻ ദേ​വി​യു​ടെ ജീ​വി​തം സം​ഭ​വ ബ​ഹു​ല​മാ​യി​രു​ന്നു. ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, കൂ​ട്ട​ക്കൊ​ല​പാ​ത​കം തു​ട​ങ്ങി നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യി​രു​ന്ന ഫൂ​ല​ൻ 1983 ഫെ​ബ്രു​വ​രി​യി​ൽ കീ​ഴ​ട​ങ്ങി.

1994ൽ ​ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മു​ലാ​യം സി​ങ്​ യാ​ദ​വ് സ​ർ​ക്കാ​ർ ഫൂ​ല​ൻ ദേ​വി​ക്കെ​തി​രെ​യു​ള്ള എ​ല്ലാ കേ​സു​ക​ളും പി​ൻ​വ​ലി​ച്ച് കു​റ്റ​മു​ക്ത​യാ​ക്കി. 12ാം ലോ​ക്​​സ​ഭ ​െത​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മി​ർ​സാ​പ്പൂ​രി​ൽ സ​മാ​ജ്‍വാ​ദി പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച് ജ​യി​ച്ച്​​ ലോ​ക്​​സ​ഭ​യി​ലെ​ത്തി. 25 ജൂ​ലൈ 2001ന് ​ആ​ക്ര​മി​ക​ളു​ടെ വെ​ടി​യേ​റ്റ്​ കൊ​ല്ല​പ്പെ​ട്ടു. 

Loading...
COMMENTS