Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightസുശാന്തിൻെറ...

സുശാന്തിൻെറ ‘ആത്മാവിനോട് സംസാരിക്കുന്ന’ വിഡിയോ; താരത്തിൻെറ ശബ്​ദം തന്നെയെന്ന്​ ആരാധകർ

text_fields
bookmark_border
സുശാന്തിൻെറ ‘ആത്മാവിനോട് സംസാരിക്കുന്ന’ വിഡിയോ; താരത്തിൻെറ ശബ്​ദം തന്നെയെന്ന്​ ആരാധകർ
cancel

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിൻെറ ആത്മാവുമായി പാരാനോർമൽ വിദഗ്ധൻ സംസാരിക്കുന്ന വിഡിയോ ഒരാഴ്​ചയായി യുട്യൂബിൽ ഹിറ്റാണ്​. പാരാനോർമൽ വിദഗ്ധനെന്ന് പരിചയപ്പെടുത്തുന്ന സ്​റ്റീവ് ഹഫ് ആണ്​ സുശാന്തിൻെറ ആത്​മാവുമായി സംസാരിച്ചെന്ന്​ അവകാശപ്പെട്ട്​ രംഗത്തെത്തിയിരിക്കുന്നത്​.

 

സുശാന്തിൻെറ ആത്​മാവുമായി സംസാരിക്കുന്ന വിഡിയോ മൂന്ന്​ ഘട്ടങ്ങളായാണ്​ സ്​റ്റീവ്​ യുട്യൂബിലൂടെ പുറത്തുവിട്ടത്​. Huff Paranormal എന്ന അക്കൗണ്ടിലൂടെ ആറുദിവസം മുമ്പ്​ പുറത്തുവിട്ട ആദ്യ വിഡിയോ തന്നെ 55 ലക്ഷത്തോളം പേരാണ്​ കണ്ടിരിക്കുന്നത്​. രണ്ടുദിവസം മുമ്പ്​ പുറത്തുവിട്ട രണ്ടാമത്തെ വിഡിയോ 37 ലക്ഷം പേരും ചൊവ്വാഴ്​ച പുറത്തുവിട്ട മൂന്നാമത്തെ വിഡിയോ ഇതുവരെ 11 ലക്ഷം പേരും കണ്ടു കഴിഞ്ഞു.

വിഡിയോയിലുള്ളത്​ സുശാന്തിൻെറ ശബ്​ദമാണെന്ന്​ പറഞ്ഞ്​ നിരവധി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്​. സുശാന്തിൻെറ ആത്​മാവ്​ ചില നിർണായക വിവരങ്ങൾ നൽകുന്നുണ്ടെന്നും അതെല്ലാം ഹിന്ദിയിൽ ആയതിനാൽ സ്​റ്റീവ്​ തെറ്റായി മനസ്സിലാക്കിയുള്ള വിവരണമാണ്​ നൽകുന്നതെന്നുമാണ്​ ആരാധകർ ചൂണ്ടിക്കാണിക്കുന്നത്​. ഹിന്ദി അറിയാവുന്ന ആരെയെങ്കിലും സുശാന്തിൻെറ ആത്​മാവുമായി സംസാരിക്കാൻ നിയോഗിക്കണമെന്നും ആരാധകർ നിർദേശിക്കുന്നു. 

സ്വയം വികസിപ്പിച്ചെടുത്ത ഉപകരണം വഴി ആത്മാക്കളുമായി സംസാരിക്കുന്നെന്നാണ്​ സ്​റ്റീവിൻെറ അവകാശവാദം. സുശാന്തിൻെറ സിനിമകളൊന്നും താൻ കണ്ടിട്ടില്ലെങ്കിലും വളരെയധികം സ്നേഹിക്കപ്പെട്ട താരമാണെന്ന് മനസിലാക്കുന്നുവെന്ന ആമുഖവും സ്​റ്റീവ്​ നൽകുന്നുണ്ട്​. സുശാന്തി​േൻറത്​ ആത്മഹത്യയല്ല കൊലപാതകമാണ്, സത്യം പുറത്തുകൊണ്ടുവരണം എന്നിങ്ങനെയൊക്കെ ആവശ്യപ്പെട്ട് ആരാധകർ സന്ദേശമയച്ചതിനെ തുടർന്നാണ് താൻ മൂന്നുതവണ സംസാരിച്ചതെന്നും സ്​റ്റീവ് പറയുന്നു. 

 

ഒരു ചോദ്യത്തിന്​ മറുപടിയായി ‘​Tell Steve i am getting the light’ എന്ന്​ സുശാന്തിൻെറ ആത്​മാവ്​ പറഞ്ഞതായാണ്​ സ്​റ്റീവ്​ വിവരിക്കുന്നത്​. എന്നാൽ, അത്​ ശരിക്കും ‘ദോസ്​തി കെ നാം പാർ ദേ മർഡേഡ്​ മീ’ (സൗഹൃദത്തിൻെറ പേരിൽ അവർ എന്നെ കൊന്നു) എന്നാണെന്നാണ്​ ആരാധകർ ചൂണ്ടിക്കാട്ടുന്നത്​. അതുപോലെ സുശാന്തിൻെറ മരണം കൊലപാതകമാണെന്ന്​ തെളിയിക്കുന്ന നിരവധി സൂചനകൾ വിഡിയോയില​ുണ്ടെന്നും ആരാധകർ കമൻറ്​ ​െചയ്യുന്നു. പത്തുവർഷത്തിലേറെയായി താൻ ആത്മാക്കളുമായി സംവദിക്കാറുണ്ടെന്നാണ് സ്​റ്റീവ്​ അവകാശപ്പെടുന്നത്​. 14 ലക്ഷത്തിലേറെപ്പേർ സ്​റ്റീവിനെ യൂട്യൂബിൽ പിന്തുടരുന്നുണ്ട്. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sushant Singh Rajputsushant singh rajput death
News Summary - Paranormal specialist tells he spoke with Sushanth singh rajput spirit
Next Story