Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസൽമാൻ ഖാ​െൻറ‘...

സൽമാൻ ഖാ​െൻറ‘ ട്യൂബ്​ലൈറ്റ്​’ പാകിസ്​താനിൽ റിലീസ്​ ചെയ്യില്ല

text_fields
bookmark_border
സൽമാൻ ഖാ​െൻറ‘ ട്യൂബ്​ലൈറ്റ്​’ പാകിസ്​താനിൽ റിലീസ്​ ചെയ്യില്ല
cancel

ന്യൂഡൽഹി: സൽമാൻ ഖാൻ ചിത്രം ട്യൂബ്​ലൈറ്റ്​ പാകിസ്​താനിൽ റിലീസ്​ ചെയ്യില്ല. പാകിസ്​ാനിലെ പ്രാദേശിക വിതരണക്കാർ ചിത്രം ഏറ്റെടുക്കാൻ തയാറാകാത്തതാണ്​ കാരണം. 
സൽമാൻ ഖാൻ, സഹോദരൻ സൊഹൈൽ ഖാൻ, ചൈനീസ്​ താരം സു സു എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം റിലീസ്​ ചെയ്യ​​​ുന്നതിനെതിരെ പാകിസ്​താനിലെ നിർമാതാക്കളും രംഗത്തെത്തിയിരുന്നു. 
രണ്ട്​ ബിഗ്​ ബജറ്റ്​ പ്രദേശിക ചിത്രങ്ങൾ ഇൗദ്​ ദിവസം റിലീസ്​ ചെയ്യുമെന്നതിനാലാണ്​ പാക്​ ചലച്ചിത്ര വിതണക്കാർ ബോളിവുഡ്​ ചിത്രം ‘ട്യൂബ്​ലൈറ്റ്​’ ഏറ്റെടുക്കാൻ തയാറാകാത്തത്​ എന്ന്​ ഇന്ത്യൻ ഫിലിം എക്​സ്​പോ​േട്ടഴ്​സ്​ അസോസിയേഷൻ പ്രസിഡൻറ്​ ഹീരാചന്ദ്​ ധൻ പറഞ്ഞു. പാക്​ നിർമാതാക്കൾ തങ്ങളുടെ സിനിമകൾ നഷ്​ടത്തിലാകാതിരിക്കാനാണ്​ ബിഗ്​ ബജറ്റ്​ ബോളിവുഡ്​ ചിത്രങ്ങൾക്ക്​ റിലീസ്​ നിഷേധിക്കുന്നതെന്നും ഹീരാചന്ദ്​ പറഞ്ഞു. 
സൽമാൻ ഖാന്​ പാകിസ്​താനിൽ ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടായിരിക്കെ ചിത്രം റിലീസ്​ ചെയ്​താൽ  പാക്​ സിനിമകൾ നഷ്​ടത്തിലാകും. ​പ്രാദേശിക സിനിമകൾ സംരക്ഷിക്കണമെന്ന അജണ്ടയിലാണ്​ പാക്​ നിർമാതാക്കളും വിതണക്കാരും ബോളിവുഡ്​ ചിത്രത്തിന്​ റിലീസ്​ നിഷേധിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

ജൂൺ 23ന്​ ഇന്ത്യയിൽ റിലീസ്​ ചെയ്യുന്ന ചിത്രം അതേദിവസം പാകിസ്​താൻ തിയേറ്ററുകളിലെത്തുമെന്നാണ്​ റിപ്പോട്ടുണ്ടായിരുന്നത്​. പാകിസ്​താൻ റിലീസ്​ നിഷേധിച്ചത്​ ചിത്രത്തിന്​ സാമ്പത്തിക നഷ്​ടമുണ്ടാക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:salman khanfilm releasetubelight
News Summary - Pakistani Producers Refuse To Release Salman Khan's Tubelight
Next Story