Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightവിജയ്​ മല്യയെ കുറിച്ച്...

വിജയ്​ മല്യയെ കുറിച്ച് രംഗീല രാജ എന്ന​ പേരിൽ​ സിനിമയെടുക്കും- പഹ്​ലജ്​ നിഹ്​ലാനി

text_fields
bookmark_border
rangeela-raja
cancel

മുംബൈ: വിവാദ വ്യവസായി വിജയ്​ മല്യയെ കുറിച്ച്​ സിനിമയെടുക്കുമെന്ന്​ മുൻ സെൻസർ ബോർഡ്​ തലവൻ​ പഹ്​ലജ്​ നിഹ്​ലാനി. ‘രംഗീല രാജ’ എന്ന്​ പേര്​ നൽകിയിരിക്കുന്ന ചിത്രത്തിൽ ഗോവിന്ദയായിരിക്കും​ നായകനാകുക​. നീണ്ട 35 വർഷത്തിന്​ ശേഷം നിഹ്​ലാനിയും ഗോവിന്ദയും ഒരുമിക്കുന്ന ചിത്രമായിരിക്കും ഇത്​.

ഒരുകാലത്ത്​ ബോളിവുഡിൽ മികച്ച ഹാസ്യ നായകനെന്ന്​ പേരെടുത്ത ഗോവിന്ദ ഇൗ​യിടെയായി സിനിമയിൽ സജീവമായിരുന്നില്ല. ‘ഗോവിന്ദയുടെ മല്യയായുള്ള പുതിയ അവതാരത്തെ കണ്ടാൽ പ്രേക്ഷകർ ഞെട്ടുമെന്ന്’​ നിഹ്​ലാനി മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. വരുന്ന ആഗസ്റ്റ്​​ മാസം ചിത്രത്തി​​​െൻറ ഷൂട്ടിങ്​ തുടങ്ങു​െമന്നും നിഹ്​ലാനി കൂട്ടിച്ചേർത്തു. 

കോടികൾ വായ്​പയെടുത്ത്​ തിരിച്ചടക്കാതെ ​ഇംഗ്ലണ്ടിലേക്ക്​ കടന്ന മദ്യ രാജാവായ മല്യയുടെ ഇന്ത്യയി​ലുള്ള സ്വത്തെല്ലാം അധികാരികൾ ക​ണ്ടുകെട്ടിയിരിക്കുകയാണ്​. 9,000 കോടിയോളം വായ്​പയെടുത്താണ്​​ കിങ്​ ഫിഷർ തലവൻ രാജ്യം ​വിട്ടത്​.

സെൻസർ ബോർഡി​​​െൻറ തലപ്പത്തുണ്ടായിരുന്ന നിഹ്​ലാനിയുടെ പലതീരുമാനങ്ങളും സിനിമാ ആസ്വാദകരെ ചൊടിപ്പിച്ചിരുന്നു. തുടർച്ചയായ വിവാദങ്ങളെ തുടർന്ന് കഴിഞ്ഞ വർഷമായിരുന്നു അദ്ദേഹം​ സ്ഥാനം രാജിവെച്ചത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pahlaj NihalaniGovindaVijay Mallyamalayalam newsmovie newsrangeela raja
News Summary - Pahlaj Nihalani to make film on Vijay Mallya-movie news
Next Story