Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പത്​മാവതിയുടെ റിലീസ്​ തടയണമെന്ന്​ ജയ്​പൂർ രാജവംശം

text_fields
bookmark_border
deepika
cancel

ജയ്​പൂർ: ദീപിക പദുക്കോൺ നായികയായെത്തുന്ന പത്​മാവതിയുടെ റിലീസ്​ തടയണമെന്ന ആവശ്യവുമായി ജയ്​പൂർ രാജവംശവും. ബി.ജെ.പി എം.എൽ.എയും ജയ്​പൂർ രാജവം​ശത്തിലെ അംഗവുമായി ദിവ്യകുമാരിയാണ്​ ചിത്രത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്​. ചരിത്രത്തെ തെറ്റായാണ്​ സിനിമയിൽ വ്യാഖ്യാനിച്ചിരിക്കുന്നത്​. ഇതി​​െൻറ റിലീസ്​ അനുവദിക്കാൻ സാധിക്കില്ല. സമ്പന്നമായ രാജസ്ഥാ​​െൻറ ചരിത്രത്തെ വക്രീകരിക്കാൻ സമ്മതിക്കില്ലെന്നും ദിവ്യ കുമാരി ട്വിറ്ററിൽ കുറിച്ചു.

നേരത്തെ രാജസ്ഥാനിലെ രജപുത്​ സംഘടനകളും പത്​മാവതിക്കെതിരെ രംഗത്തെത്തിയിരുന്നു. സിനിമയുടെ റിലീസിങ്​ തടയണമെന്നാവശ്യപ്പെട്ട്​ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്​ കത്തയച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ ജയ്​പുർ രാജവംശത്തിലെ അംഗങ്ങളും ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്​.
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Padmavati: Former royal family of Jaipur threatens to oppose film's release
Next Story