Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightപത്​മാവത്​​; യുപിയിലെ...

പത്​മാവത്​​; യുപിയിലെ അജയ്​ ദേവ്​ഗണി​െൻറ തിയറ്റർ കർണിസേന തകർത്തു

text_fields
bookmark_border
box-office-padmavat
cancel

ലഖ്​നൗ:  വിവാദങ്ങൾക്കും കാത്തിരിപ്പിനും ശേഷം റിലീസ്​ ​ചെയ്​ത സഞ്​ജയ്​ ലീലാ ബൻസാലി ചിത്രം പ്രദർശിപ്പിച്ച തിയറ്ററുകൾക്ക്​ നേരെ വ്യാപക ആക്രമം. ഉത്തർപ്രദേശിലെ പലയിടങ്ങളിലും കർണിസേന ആക്രമണങ്ങൾ അ​ഴിച്ചുവിട്ടു. ബോളിവുഡിലെ മുൻ നിര താരമായ അജയ്​ ദേവ്ഗണി​​െൻറ ഉടമസ്​ഥതയിലുള്ള യു.പിയിലെ തിയറ്ററിന്​ നേരെയും ആക്രമണമുണ്ടായി.  

Image result for ajay devgan

പത്​മാവതി​​െൻറ അഡ്വാൻസ്​ ബുക്കിങ്ങിനായി ടിക്കറ്റ്​ കൗണ്ടർ തുറന്ന സമയത്തായിരുന്നു ആക്രമണം. സേനയുടെ പ്രവർത്തകർ ഒരുമിച്ച്​ കൂടി മുദ്രാവാക്യം മുഴക്കുകയും ടിക്കറ്റ്​ ​കൗണ്ടർ അടിച്ച്​ തകർക്കുകയുമായിരുന്നു. സിനിമ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന്​ ചൂണ്ടിക്കാട്ടി തിയറ്ററുടമകളെ കാണണമെന്ന്​ കർണിസേനക്കാർ ഭീഷണി മുഴക്കിയെന്ന്​ തിയറ്റർ മാനേജർ പറഞ്ഞു. ചിത്രം തിയറ്ററിലെത്തിയാൽ പ്രത്യാഘാതമുണ്ടാവുമെന്ന രജ്​പുത്​ വിഭാഗക്കാരുടെ ഭീഷണിയെ തുടർന്ന്​ വൻ സുരക്ഷാ സന്നാഹം മിക്ക തിയറ്ററിലും ഏർപ്പെടുത്തിയിരുന്നു.

അതേ സമയം സംഭവത്തിൽ പ്രതികരിക്കാൻ അജയ്​ ദേവ്​ഗൺ വിസമ്മതിച്ചു. ഇൗയിടെയാണ് അജയ്​​​ യുപിയിൽ  നാല്​ തിയറ്ററുകൾ തുടങ്ങിയത്​​. ജനസംഖ്യക്കനുസരിച്ച്​ തിയറ്റർ കുറവായതിനാലാണ്​ ബോളിവുഡിലെ സൂപർസ്​റ്റാർ യുപിയിൽ നാല്​ ഒറ്റ സ്​ക്രീൻ തിയറ്ററുകൾ തുടങ്ങിയത്​. വൈകാതെ എല്ലാം മൾട്ടിപ്ലക്​സുകൾ ആക്കാനും താരം തീരുമാനിച്ചിരുന്നു.

​ 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ajay Devganmalayalam newsmovie newsPadmaavatKarni SenaUP Theatre
News Summary - Padmaavat Row: Karni Sena Protestors Vandalise Ajay Devgn's UP Theatre - india news
Next Story