ആമസോൺ വെബ്​ സീരീസിന്​ വേണ്ടി അഭിഷേക്​ ബച്ചനും നിത്യ മേനോനും ഒന്നിക്കുന്നു

18:44 PM
10/02/2019

ആമസോണി​​​​​െൻറ സൂപ്പർഹിറ്റ്​ സീരീസായ ബ്രീത്തിൽ ബോളിവുഡ് നടൻ അഭിഷേക്​ ബച്ചനും തെന്നിന്ത്യയിലെ മുൻനിര നായിക നിത്യ മേനോനും ഒന്നിക്കുന്നു. മാധവൻ കേന്ദ്ര കഥാപാത്രമായ സൈക്കോളജിക്കൽ ത്രില്ലർ ബ്രീത്തി​​​​​െൻറ രണ്ടാം സീസണിലാണ്​ ഇരുവരും ഒരുമിക്കുന്നത്​.

ഇത്​ എ​​​​​െൻറ ആദ്യത്തെ വെബ്​ സീരീസാണ്​. ഏറെ പ്രതീക്ഷയോടെയാണ്​ ഇൗ അവസരത്തെ നോക്കിക്കാണുന്നത്​​- നിത്യ മേനോൻ പ്രതികരിച്ചു.

കഥാപാത്രത്തെ കുറിച്ച്​ കൂടുതൽ വെളിപ്പെടുത്താൻ സാധ്യമല്ല. ഡിജിറ്റൽ മേഖലയിലേക്ക്​ പോവുന്നതി​​​​​െൻറ ത്രില്ലിലാണ്​. ബ്രീത്ത്​ ഒരുക്കിത്തരുന്നത്​ വലിയ കാൻവാസാണ്​.

ഒരു അഭിനേത്രിയെന്ന നിലക്ക്​ വളരെ തൃപ്​തിയോടെയാണ്​ വെബ്​ സീരീസിലേക്ക്​ കടക്കുന്നതെന്നും നിത്യ കൂട്ടിച്ചേർത്തു. അബന്‍ഡാൻറിയ എൻറർടൈൻമ​​​​െൻറ്​സി​​​​​െൻറ ബാനറില്‍ വിക്രം മല്‍ഹോത്രയാണ് ബ്രീത്ത് നിര്‍മ്മിക്കുന്നത്.

Loading...
COMMENTS