Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിറമുള്ളവരുടെ കൂടെ അഭിനയിപ്പിക്കില്ല; ബോളിവുഡിലെ വംശീയതക്കെതിരെ നവാസുദ്ദീൻ സിദ്ദീഖി

text_fields
bookmark_border
Nawazuddin Siddiqui
cancel

ന്യൂഡൽഹി: ബോളിവുഡിൽ നിലനിൽക്കുന്ന വംശീതക്കെതിരെ രൂക്ഷ പ്രതികരണവുമായി നടൻ നവാസുദ്ദീൻ സിദ്ദീഖി. ഇരുനിറവും സൗന്ദര്യമില്ലാത്തവനുമായ തന്‍റെ കൂടെ നിറമുള്ളവരെ അഭിനയിപ്പിക്കാനാവില്ലെന്ന് മനസിലാക്കി തന്നതിന് നന്ദി. എന്നാൽ താൻ അക്കാര്യം ശ്രദ്ധിക്കുന്നില്ലെന്നും സിദ്ദീഖ് ട്വീറ്റ് ചെയ്തു. 

താരത്തിന്‍റെ പുതിയ ചിത്രമായ ബബുമോഷായി ബന്ദുകാബ്സ് എന്ന ചിത്രത്തിന്‍റെ സംവിധായകൻ സഞ്ജയ് ചൗഹാന് മറുപടിയായാണ് ട്വീറ്റ് പോസ്റ്റ് ചെയ്തത്. ചിത്രത്തിൽ നവാസുദ്ദീൻ സിദ്ദീഖി ഇരു നിറമുള്ള ആളായതിനാൽ കൂടെ നിറമുള്ളവരെ അഭിനയിപ്പിക്കാനാവില്ലെന്നും ഇത് അനുചിതമാവുമെന്നും ഒരു പത്രത്തിന് നൽകിയ അഭിമുഖത്തിൽ  സഞ്ജയ് ചൗഹാൻ പറഞ്ഞിരുന്നു. 

നവാസുദ്ദീന്‍റെ ട്വീറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. കൂടുതൽ പേരും അദ്ദേഹത്തെ പിന്തുണക്കുന്ന മറുപടിയാണ് പോസ്റ്റ് ചെയ്തത്. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nawazuddin Siddiqui's tweet I cannot be paired along with fair and handsome movie news
Next Story