സോയ ഫാക്ടറിൽ ദുൽഖർ വിരാട് കോഹ്‍ലിയാകില്ല

15:03 PM
13/08/2018
Dulquer-salmaan

ബോളിവുഡ് ചിത്രം 'സോയ ഫാക്ടറി'ൽ വിരാട് കോഹ്ലിയെ അവതരിപ്പിക്കുമെന്ന വാർത്ത നിഷേധിച്ച് നടൻ ദുൽഖർ സൽമാൻ. ഈ മാസം അവസാനം ചിത്രീകരണം തുടങ്ങുമെന്നും കൂടുതൽ വിരങ്ങൾ പുറത്തുപറയാനാവില്ലെന്നും ദുൽഖർ പ്രതികരിച്ചു. 

അനുജ ചൌഹാന്‍റെ 'ദ സോയാ ഫാക്ടര്‍' എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്. സോയാ ഫാക്ടര്‍ എഴുതപ്പെട്ടത് ഏറെക്കാലം മുമ്പാണെന്നും അത് ഏതെങ്കിലും പ്രത്യേക ക്രിക്കറ്റ് താരത്തെ കുറിച്ചുള്ളതല്ലെന്നും ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു. 

അനുജ ചൗഹാന്റെ ജനപ്രിയ നോവല്‍ ദി സോയാഫാക്ടറിനെ ആസ്പദമാക്കി എത്തുന്ന ചിത്രത്തില്‍ നായികയാകുന്നത് സോനം കപൂറാണ്. ‘തെരെ ബിൻ ലാദൻ’ എന്ന സൂപർഹിറ്റ്​ ചിത്രമൊരുക്കിയ അഭിഷേക്​ ശർമയാണ്​ ചിത്രം സംവിധാനം ചെയ്യുന്നത്​. ബോളിവുഡിലെ നിർമാതാക്കളിൽ പ്രശസ്​തരായ ‘ആർതി-പൂജ ഷെട്ടി’ സഹോദരിമാരും​ ഫോക്​സ്​ സ്​റ്റാർ സ്​റ്റുഡിയോയുമാണ്​ സോയ ഫാക്​ടറിന്​ വേണ്ടി പണം മുടക്കുന്നത്​. 

2008ൽ പുറത്തിറങ്ങിയ നോവലാണ് സോയ ഫാക്ടർ.  ഒരു പരസ്യ കമ്പനിയുടെ എക്സിക്യൂട്ടിവ് എന്ന നിലയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമുമായി പരിചയപ്പെടാൻ അവസരം ലഭിക്കുന്ന പെൺകുട്ടിയുടെ കഥയാണ് ദ് സോയ ഫാക്ടർ. ഇന്ത്യൻ ക്രിക്കറ്റ് ടീം താരങ്ങളുൾപ്പെടുന്ന ഒരു പരസ്യ ചിത്രീകരണത്തിൽ സോയ പങ്കെടുക്കുന്നതും അവർ പിന്നീട് ടീമിന്‍റെ ഭാഗ്യമുദ്രയായി മാറുന്നതുമാണ് ചിത്രം അനാവരണം ചെയ്യുന്നത്. 

സോയയുടെ സാന്നിധ്യം ടീമിന് വിജയങ്ങളും അസാന്നിധ്യം പരാജയങ്ങളും കൊണ്ടുവരുന്നതോടെ, സോയ ടീമി​ൻറെ ഭാഗ്യമായി മുദ്ര കുത്തപ്പെടുന്നു. ഇതോടെ, 2011ൽ ഓസ്ട്രേലിയയിൽ നടക്കുന്ന ലോകകപ്പിലും ടീമിനൊപ്പം പോകാൻ ക്രിക്കറ്റ് ബോർഡ് സോയയെ നിർബന്ധിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. 

മഹേന്ദ്രസിങ് ധോണി ക്യാപ്റ്റനായ അന്നത്തെ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്ന കോഹ്‍ലിയുെട വേഷമാണ് ദുൽഖർ ചെയ്യുന്നത്. എന്നാൽ അന്ന് കോഹ്‍ലി ഇത്ര വലിയ താരമായിരുന്നില്ല. ദുൽഖർ നായകനായ ആദ്യ ബോളിവുഡ് ചിത്രം ‘കാർവാനി’ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 


 

Loading...
COMMENTS