തിരക്കഥ തയാർ; മുന്നാഭായ്​ മൂന്നാം ഭാഗം ഉടനെന്ന്​ അർഷദ്​ വാർസി

12:52 PM
09/01/2019
munna-bhai

ഗാന്ധിയൻ മാർഗത്തിലേക്ക്​ നീങ്ങുന്ന ഗുണ്ടാത്തലവ​​െൻറ രസകരമായ കഥ പറഞ്ഞ മുന്നാ ഭായ്​ വീണ്ടുമെത്തുന്നു. സഞ്​ജയ്​ ദത്തി​​െൻറ കരിയർ ബ്ലോക്​ബസ്റ്റർ ചിത്രമായിരുന്ന മുന്നാ ഭായ്ക്ക്​ മൂന്നാം ഭാഗമൊരുങ്ങുന്നതായി ചിത്രത്തിലെ പ്രധാന കഥാപാത്രം അവതരിപ്പിച്ച അർഷദ്​ വാർസി​ വെളിപ്പെടുത്തി​​. രാജ്​കുമാർ ഹിരാനി സംവിധാനം ചെയ്​ത ചിത്രം വൻ വിജയമായതോടെ ചിത്രത്തി​​െൻറ രണ്ടാം ഭാഗവും തിയറ്ററുകളിലെത്തിയിരുന്നു.

തിരക്കഥ ഏകദേശം പൂർത്തിയായി. ഇൗ വർഷം തന്നെ ചിത്രീകരണം തുടങ്ങാനാണ്​ സംവിധായകൻ ഹിരാനിയുടെ തീരുമാനം. സഞ്​ജയ്​ ദത്തും ഞാനും​ ചിത്രത്തിലുണ്ടാവും -അർഷാദ്​ വാർസി പറഞ്ഞു.

ലഗോ രഹോ മുന്നാ ഭായ്​ എന്ന പേരിലെത്തിയ രണ്ടാം ഭാഗം ആദ്യ ഭാഗത്തേക്കാൾ വിജയമായതോടെ മുന്നാ ഭായിയെ മൂന്നാമത്​ കാണാൻ കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ​. വർഷങ്ങൾ പലത്​ കഴിഞ്ഞിട്ടും ചിത്രത്തെ കുറിച്ച്​ വാർത്തകൾ വരാതായതോടെ പ്രതീക്ഷകൾ കൈവിട്ട ആരാധകർക്കുള്ള ശുഭ വാർത്തയാണ്​ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്​.

Loading...
COMMENTS