മോദിയെ കുറിച്ച്​ സിനിമ; തടയണമെന്ന ഹരജി സുപ്രീംകോടതിയിൽ

  • ഇ​നി​യൊ​ര​റി​യി​പ്പു​വ​രെ സി​നി​മ റി​ലീ​സ്​ ചെ​യ്യി​ല്ലെ​ന്ന്​ നി​ർ​മാ​താ​വ്​

13:00 PM
04/04/2019
PM Modi First Look

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ജീ​വി​ത​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യെ​ടു​ത്ത സി​നി​മ​യു​ടെ റി​ലീ​സ്​ ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ സു​പ്രീം​കോ​ട​തി​യി​ൽ ഹ​ര​ജി. ഇ​തി​ൽ ഏ​പ്രി​ൽ എ​ട്ടി​ന്​ വാ​ദം​കേ​ൾ​ക്കാ​മെ​ന്ന്​ കോ​ട​തി അ​റി​യി​ച്ചു. മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ്​ നേ​താ​വും അ​ഭി​ഭാ​ഷ​ക​നു​മാ​യ മ​നു അ​ഭി​ഷേ​ക്​ സി​ങ്​​വി​യാ​ണ്​ ഇ​ക്കാ​ര്യം കോ​ട​തി​യു​െ​ട പ​രി​ഗ​ണ​ന​യി​ൽ കൊ​ണ്ടു​വ​രു​ക​യും ഹ​ര​ജി​യി​ൽ അ​ടി​യ​ന്ത​ര​മാ​യി വാ​ദം കേ​ൾ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​മു​ന്ന​യി​ക്കു​ക​യും ചെ​യ്​​ത​ത്.

ചി​ത്ര​ത്തി​ന്​ ഇ​തു​വ​രെ സെ​ൻ​സ​ർ ബോ​ർ​ഡ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​താ​ണ്​ ചി​ത്രം വൈ​കാ​ൻ കാ​ര​ണ​മെ​ന്നു​മാ​ണ്​ റി​പ്പോ​ർ​ട്ട്​. ഒ​മ​ങ്​ കു​മാ​ർ സം​വി​ധാ​നം​ചെ​യ്​​ത ചി​ത്രം വെ​ള്ളി​യാ​ഴ്​​ച പ്ര​ദ​ർ​ശ​ന​ത്തി​െ​ന​ത്തി​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി. വി​വേ​ക്​ ഒ​ബ്രോ​യി ആ​ണ്​ ചി​ത്ര​ത്തി​ൽ ന​രേ​ന്ദ്ര മോ​ദി​യാ​യി വേ​ഷ​മി​ടു​ന്ന​ത്.

വ​രാ​നി​രി​ക്കു​ന്ന ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥി​തി അ​നു​കൂ​ല​മാ​ക്കു​ക​യെ​ന്ന രാ​ഷ്​​ട്രീ​യ ഉ​ദ്ദേ​ശ്യ​മാ​ണ്​ ചി​ത്ര​ത്തി​നു​ള്ള​തെ​ന്നും ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നും പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​നോ​ട്​ ആ​വ​​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ്​ സി​നി​മ വി​വാ​ദ​ത്തി​ലാ​യ​ത്​.

ചി​​ത്രം സ്​​റ്റേ ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​ക​ൾ മാ​ർ​ച്ച്​ ആ​ദ്യ​ത്തി​ൽ ബോം​ബെ, ഡ​ൽ​ഹി ഹൈ​കോ​ട​തി​ക​ൾ ത​ള്ളി​യി​രു​ന്നു. അ​തി​നി​ടെ, ഇ​നി​യൊ​ര​റി​യി​പ്പു​വ​രെ സി​നി​മ റി​ലീ​സി​ങ്​ നി​ർ​ത്തി​വെ​ച്ച​താ​യി നി​ർ​മാ​താ​വ്​ സ​ന്ദീ​പ്​ സി​ങ്​ ട്വീ​റ്റ്​ ചെ​യ്​​തു. ചി​ത്ര​ത്തി​ന്​ സെ​ൻ​സ​ർ ബോ​ർ​ഡ്​ അ​നു​മ​തി ല​ഭി​ച്ചി​​ല്ലെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

Loading...
COMMENTS