കരൺ ജോഹറിനും നവനിർമാൺ സേനയുടെ ഭീഷണി
text_fieldsഇന്ത്യയിലുള്ള പാക് കലാകാരൻമാർക്കെതിരെ ഭീഷണി മുഴക്കിയതിന് പിന്നാലെ സംവിധായകൻ കരൺ ജോഹറിനും മഹാരാഷ്ട്രാ നവനിർമാൺ സേനയുടെ ഭീഷണി. കരൺ ജോഹറിന്‍റെ പുതിയ ചിത്രം 'യേ ദിൽ ഹേ മുഷ്കി'ലിൽ പാക് നടൻ ഫവാദ് ഖാൻ അഭിനയിച്ചതിനെതിരെയാണ് പ്രതിഷേധവുമായി നവനിർമാൺ സേന രംഗത്തെത്തിയത്.
കരണ്‍ ജോഹറിന്റെ പ്രൊഡക്ഷന്‍ ഹൗസിനു മുന്നിലാണ് നവനിർമാൺ സേന പ്രതിഷേധം സംഘടിപ്പിച്ചത്. ഇതിനെതുടർന്ന് പ്രൊഡക്ഷന്‍ ഹൗസിനു മുന്നില്‍ വന്‍ പോലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്. സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നും വന്‍ പ്രതിഷേധ പരിപാടികള്‍ നടത്തുമെന്നും എം.എന്‍.എസ് നേതാക്കള്‍ വ്യക്തമാക്കി.
പാകിസ്താന്‍ നടനെതിരെ മുദ്രാവാക്യം വിളിച്ച 15 മഹാരാഷ്ട്രാ നവനിര്‍മാണ്‍ സേനാ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുംബൈ പോലീസ് ആക്ട് 68 പ്രകാരമാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നും ഇവരെ സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചതായും പൊലീസ് അറിയിച്ചു.
അതേസമയം, സേനയുടെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ പാക് നടന്‍ ഫവദ് ഖാന്‍ ഇന്ത്യ വിട്ടിരുന്നു. യേ ദിൽ ഹേ മുഷ്കിലിന്‍റെ പ്രചാരണ പരിപാടികളില്‍ ഫവാദ് പങ്കെടുക്കില്ലെന്ന് കരണ്‍ ജോഹര്‍ നേരത്തെ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.