‘മീ ടൂ’: സുഭാഷ് ഗായിക്ക് പൊലീസിന്റെ ക്ലീൻചിറ്റ്
text_fieldsമുംബൈ: ‘മീ ടൂ’ കാമ്പയിനിൽ ബോളിവുഡ് സംവിധായകൻ സുഭാഷ് ഗായിെക്കതിരെ യുവനടി ഉന്ന യിച്ച ലൈംഗികാതിക്രമണ ആരോപണത്തിൽ കഴമ്പില്ലെന്ന് വ്യക്തമാക്കി മുംബൈ പൊലീസ് കേസ് അവസാനിപ്പിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് നടി ‘മീ ടൂ’ വെളിപ്പെടുത്തലിനെ തുടർന്ന് സുഭാഷ് ഗായിെക്കതിരെ പരാതി നൽകിയത്.
പിന്നീട് പൊലീസ് വിളിപ്പിച്ചപ്പോൾ മൊഴിയെടുക്കൽ മാറ്റിവെക്കാൻ നടി ആവശ്യപ്പെട്ടു. നവംബർ 14ന് പരാതി പിൻവലിക്കാനുള്ള അപേക്ഷ നൽകിയതായും സുഭാഷ് ഗായിയുടെ കമ്പനി അറിയിച്ചു. നടിെക്കതിരെ മാനനഷ്ടത്തിന് സുഭാഷ് ഗായി കോടതിയെ സമീപിക്കുമെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
