Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right‘ഹൗസ്​ഫുൾ 4’: സാജിദ്...

‘ഹൗസ്​ഫുൾ 4’: സാജിദ് ​ഖാന്​ പകരം ഫ​ർ​ഹ​ദ്​ സം​ജി; നാനാപടേക്കറും പിൻമാറി

text_fields
bookmark_border
sajid-khan-and-nana-patekar
cancel
camera_alt????????? ????, ???? ????????

മും​ബൈ: മീ ​ടൂ ആ​രോ​പ​ണ​ത്തി​ൽ കു​രു​ങ്ങി​യ ബോ​ളി​വു​ഡ്​ ചി​ത്ര​ം ‘ഹൗ​സ്​​ഫു​ൾ 4’​​െൻറ സം​വി​ധാ​യ​ക​ൻ സാ​ജി​ദ്​ ഖാ​ൻ പി​​ന്മാ​റിയതിനെ തുടർന്ന്​ ഫ​ർ​ഹ​ദ്​ സം​ജി പകരക്കാരനായി എത്തുമെന്ന്​ നി​ർ​മാ​താ​ക്ക​ൾ അ​റി​യി​ച്ചു. മൂ​ന്ന്​ യു​വ​ന​ടി​ക​ളും ഒ​രു പ​ത്ര​പ്ര​വ​ർ​ത്ത​ക​യു​മാ​ണ്​ സാ​ജി​ദ്​ ഖാ​ൻ പീ​ഡി​പ്പി​ച്ചെ​ന്ന ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തു​വ​ന്ന​ത്.

ചി​ത്ര​ത്തി​ൽ മു​ഖ്യ​റോ​ളി​ലു​ള്ള അ​ക്ഷ​യ്​​കു​മാ​ർ സം​വി​ധാ​യ​ക​നെ​തി​രെ ശ​ക്​​ത​മാ​യ നി​ല​പാ​ട്​ സ്വീ​ക​രി​ച്ചി​രു​ന്നു. ആ​രോ​പ​ണ​ത്തി​ൽ ധാ​ർ​മി​ക ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്താ​ണ്​ താ​ൻ വി​ട്ടു​നി​ൽ​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന്​ സം​വി​ധാ​യ​ക​ൻ സാ​ജി​ദ്​ ഖാ​ൻ പ്ര​തി​ക​രി​ച്ചു. സ​ത്യം പു​റ​ത്തു​വ​രു​ന്ന​തു​വ​രെ വി​ധി ക​ൽ​പി​ക്ക​രു​തെ​ന്നും സാ​ജി​ദ്​ അ​ഭ്യ​ർ​ഥി​ച്ചു.

സാ​ജി​ദ്​ ഖാ​നു​ പി​ന്നാ​ലെ ‘മീ ​ടൂ’ കാ​മ്പ​യി​നി​ൽ ലൈം​ഗി​കാ​തി​ക്ര​മ ആ​രോ​പ​ണ​വി​ധേ​യ​നാ​യ ന​ട​ൻ നാ​ന പ​ടേ​ക​റും അ​ക്ഷ​യ്​ കു​മാ​ർ നാ​യ​ക​നാ​യ ‘ഹൗ​സ്​​ഫു​ൾ 4’ ചി​ത്ര​ത്തി​ൽ​നി​ന്ന്​ പി​ന്മാ​റി. തെ​റ്റാ​യ ആ​രോ​പ​ണ പ​ശ്ചാ​ത്ത​ല​ത്തി​ൽ ത​​െൻറ സാ​ന്നി​ധ്യം മ​റ്റു​ള്ള​വ​ർ​ക്ക്​ അ​സൗ​ക​ര്യ​മാ​ക​രു​തെ​ന്ന്​ ക​രു​തി​യാ​ണ്​ നാ​ന പ​ടേ​ക​ർ പി​ന്മാ​റു​ന്ന​തെ​ന്ന്​ അ​ദ്ദേ​ഹ​ത്തി‍​െൻറ ഒാ​ഫി​സ്​ പ്ര​സ്​​താ​വ​ന​യി​ൽ വ്യ​ക്​​ത​മാ​ക്കി.

സി​നി​മ​യി​ൽ ഭാ​ഗ​മാ​യ​വ​ർ​െ​ക്ക​​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ക്ക​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ സ​ത്യം വെ​ളി​പ്പെ​ടു​ന്ന​തു​വ​രെ ഷൂ​ട്ടി​ങ്​ നി​ർ​ത്തി​വെ​ക്കാ​ൻ അ​ക്ഷ​യ്​ കു​മാ​ർ ക​ഴി​ഞ്ഞ ദി​വ​സം നി​ർ​മാ​താ​ക്ക​ളോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ്​ സാ​ജി​ദ്​ ഖാ​നും നാ​ന പ​ടേ​ക​റും സി​നി​മ​യി​ൽ​നി​ന്ന്​ പി​ന്മാ​റി​യ​ത്. ന​ടി ത​നു​ശ്രീ ദ​ത്ത​യാ​ണ്​ നാ​ന പ​ടേ​ക​ർ​െ​ക്ക​​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. മും​ബൈ പൊ​ലീ​സി​ൽ ഇ​വ​ർ പ​രാ​തി​യും ന​ൽ​കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovie newsMe TooNana PatekarSajid Khanhousefull4
News Summary - me too; housefull 4 farhad samji will direct instead of sajid khan -movie news
Next Story