Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമീ ടൂ: സംവിധായകൻ...

മീ ടൂ: സംവിധായകൻ സുഭാഷ്​ കപൂറി​െൻറ മുഖത്തടിച്ച്​ നടി ഗീതിക ത്യാഗി video

text_fields
bookmark_border
geetika-tyagi-slaps-subhash
cancel

ന്യൂഡൽഹി: ലൈംഗികാതിക്രമങ്ങൾ തുറന്നു പറഞ്ഞുകൊണ്ട്​ സ്​ത്രീകൾ മുന്നോട്ടു വരുന്ന മീ ടൂ കാമ്പയിനിൽ ബോളിവുഡ്​ സംവിധായകൻ സുഭാഷ്​ കപൂറും കുടുങ്ങി. നടി ഗീതിക ത്യാഗിയാണ്​ സുഭാഷിനെതിരെ വെളിപ്പെടുത്തൽ നടത്തിയത്​.

തനി​ക്കെതിരെ സുഭാഷ്​ കപൂർ നടത്തിയ ലൈംഗികാതിക്രമത്തെ അദ്ദേഹത്തി​​െൻറ ഭാര്യയുടെ സാന്നിധ്യത്തിൽ ഗീതിക ത്യാഗി ചോദ്യം ചെയ്യുന്നതി​​െൻറ ഒളി ക്യാമറ ദൃശ്യം അവർ ട്വിറ്ററിലൂടെ പുറത്തു വിട്ടു. സുഭാഷ്​ കുറ്റസമ്മതം നടത്തുന്നതും ഗീതിക സുഭാഷി​​െൻറ മുഖത്ത്​ അടിക്കുന്നതും ദൃശ്യത്തിലുണ്ട്​. നടൻ അതുൽ സബർവാളും ഗീതകക്കൊപ്പമുണ്ടായിരുന്നു.

സംഭവം പുറത്തറിയരുതെന്നും അത്​ തങ്ങളുടെ മക​​െൻറ ഭാവിയെ ബാധിക്കുമെന്നും സുഭാഷ്​ കപൂറി​​െൻറ ഭാര്യ കരഞ്ഞു പറയുന്നുണ്ട്​. ​പൊട്ടിക്കരഞ്ഞുകൊണ്ടാണ്​ ഗീതിക ത്യാഗി സുഭാഷ്​ കപൂറുമായി സംസാരിക്കുന്നത്​. ഗീതികയുടെ പല ചോദ്യങ്ങൾക്കും ആരോപണങ്ങൾക്കും സുഭാഷ്​ ഉത്തരം നൽകാനാവാതെ കുഴങ്ങുന്നതും കാണാം. ഒടുവിൽ സുഭാഷി​​െൻറ മുഖത്തടിച്ച്​ ഗീതിക മുറിക്കു പുറത്തേക്ക്​ പോവുകയായിരുന്നു.

ഗീതികയുടെ വെളിപ്പെടുത്തലി​​െൻറ പശ്ചാത്തലത്തിൽ സുഭാഷ്​ കപൂർ സംവിധാനത്തിൽ തുടങ്ങാനിരിക്കുന്ന ‘മൊഗുൾ’ എന്ന ചിത്രത്തിൽനിന്ന്​ ആമിർഖാൻ പിൻമാറി. ചിത്രത്തി​​െൻറ നിർമാതാവ്​ ഭൂഷൻ കുമാർ ചിത്രം സംവിധാനം ചെയ്യുന്നതിൽ നിന്ന്​ സുഭാഷ്​ കപൂറിനെ ഒഴിവാക്കിയതായി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovie newsMe TooSexual MisconductGeetika Tyagiactress Slaps directorSubhash Kapoor
News Summary - Me too; actress Geetika Tyagi Slaps director Subhash Kapoor for sexual misconduct -Movie news
Next Story