Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദംഗലിലെ 'ദാക്കഡ് ഗേൾസ്'

text_fields
bookmark_border
ദംഗലിലെ ദാക്കഡ് ഗേൾസ്
cancel

'ദംഗലിന്‍റെ' ചിത്രീകരണം തുടങ്ങിയതു മുതൽ ആമിറിന്‍റെ തടിയൻ ഗെറ്റപ്പും ഗുസ്തിയെയും കുറിച്ചാണ് ആരാധകർ ചർച്ച ചെയ്തത്. പെൺകുട്ടികളെ ഗുസ്തിക്കായി തയാറാക്കുന്നതിന്‍റെ മേക്കിങ് വിഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.

അഞ്ച് മാസം നീണ്ടു നിന്ന പരിശീലനത്തിലൂടെയാണ് ഇവരെ ഗോദയിലിറക്കാൻ തയാറാക്കിയത്.  സംവിധായകനും ആമിർഖാനും വിഡിയോയിൽ പെൺകുട്ടികളുടെ കഠിനാധ്വാനത്തെ കുറിച്ച്  എടുത്തു പറയുന്നുണ്ട്.

നിതേഷ് തിവാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ത്യയുടെ വനിതാ ഗുസ്തി താരങ്ങളായ ഗീതാ ഫോഗാട്ടിന്‍റെയും ബബിതാ കുമാരിയുടെയും പിതാവായ ഗുസ്തിചാമ്പ്യനും പരിശീലകനുമായ മഹാവീര്‍ ഫോഗാട്ടിനെയാണ് ദംഗലില്‍ ആമിര്‍ അവതരിപ്പിക്കുന്നത്. ആമിര്‍ ഖാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ മുതിര്‍ന്ന രണ്ടു കുട്ടികളും ഗുസ്തിക്കാരാണ്. ഫാത്തിമ ഷെയ്ക്ക്, സാന്യ മല്‍ഹോത്ര എന്നിവരാണ് മുതിര്‍ന്ന പെണ്‍കുട്ടികളുടെ റോളില്‍ അഭിനയിക്കുന്നത്. ക്രിസ്മസ് റിലീസായാണ് ചിത്രം എത്തുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Making of The Dhaakad Girl
Next Story