ഷാറൂഖ് ഖാനു നേരെ മഹാരാഷ്ട്ര എം.എൽ.സിയുടെ ആക്രോശം
text_fieldsമുംബൈ: ബോട്ടുമാർഗം തെൻറ വഴിമുടക്കിയ ബോളിവുഡ് നടൻ ഷാറൂഖ് ഖാനുനേരെ ശേത്കാരി കാംഗാർ പാർട്ടി നേതാവും മഹാരാഷ്ട്ര നിയമസഭ കൗൺസിൽ അംഗവുമായ ജയന്ത് പാട്ടീൽ ആക്രോശിക്കുന്ന വിഡിയോ വൈറൽ. ദീപാവലി ദിവസം അലിബാഗ് ജെട്ടിയിലാണ് സംഭവം.
ബോട്ടിൽ മുംബൈയിലേക്ക് വരാൻ കാത്തുനിന്ന തനിക്ക് മാർഗ തടസ്സമുണ്ടാക്കി ബോട്ടിലിരുന്ന് ഷാറൂഖ് ഖാൻ പുകവലിച്ചതാണ് ജയന്ത് പാട്ടീലിനെ ചൊടിപ്പിച്ചത്. ‘‘അലിബാഗ് മൊത്തമായും ഇയാൾ വാങ്ങിയോ’’ എന്ന് പാട്ടീൽ ചോദിക്കുന്നതും ഇനി തെൻറ അനുവാദമില്ലാതെ ഇയാൾക്ക് അലിബാഗിൽ പ്രവേശിക്കാനാകില്ലെന്ന് പാട്ടീൽ പറയുന്നതുമാണ് ദൃശ്യങ്ങളിൽ.
ജയന്ത് പാട്ടീൽ മറ്റൊരു ബോട്ടിൽ പുറപ്പെട്ടശേഷം ഷാറൂഖ് ആരാധകർക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്തു. അലിബാഗിൽനിന്ന് ഗേറ്റ് ഓഫ് ഇന്ത്യയിലേക്ക് ബോട്ടിൽ യാത്രചെയ്യുന്നവർക്ക് സ്ഥിരം തലവേദനയാണ് ഇവരെന്നും ഇതേക്കുറിച്ച് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും ജയന്ത് പാട്ടീൽ പറഞ്ഞു. ശീതകാല നിയമസഭ കൗൺസിൽ സമ്മേളനത്തിൽ വിഷയം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
