പതിനേഴ് വർഷത്തിന് ശേഷം അനിൽ കപൂറും മാധുരി ദീക്ഷിതും വീണ്ടും ഒന്നിക്കുന്നു

15:12 PM
13/11/2017
anil-kapoor-and-Madhuri

ബോളിവുഡിലെ പ്രണയ ജോഡികളായ അനിൽ കപൂറും മാധുരി ദീക്ഷിതും വീണ്ടും ഒന്നിക്കുന്നു. ഇന്ദ്രകുമാർ സംവിധാനം ചെയ്യുന്ന 'ടോട്ടൽ ദമാൽ' എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ജനുവരിയിൽ ചിത്രീകരണം തുടങ്ങും. അനിൽ കപൂർ^മാധുരി ജോഡികളെ വീണ്ടും ഒന്നിപ്പിക്കുന്നതിന്‍റെ ത്രില്ലിലാണ് താനെന്ന് സംവിധായകൻ ഇന്ദ്രകുമാർ പറഞ്ഞു. ചിത്രത്തിൽ അജയ് ദേവ്ഗൺ, റിതേഷ് ദേഷ്മുഖ്, അർഷദ് വർസി, ജവേദ് ജഫ്രി എന്നിവരും അഭിനയിക്കുന്നുണ്ട്. 

രണ്ടായിരത്തിൽ പുറത്തിറങ്ങിയ 'പുകാർ' എന്ന ചിത്രത്തിലാണ് താരജോഡികൾ അവസാനമായി ഒന്നിച്ചത്. അനിൽ^മാധുരി കൂട്ടുകെട്ടിലിറങ്ങിയ ജമൈ രാജ, റാം ലഖാന്‍ എന്നിവ വമ്പൻ ഹിറ്റായിരുന്നു. ബേട്ടയിലെ ധക്, ധക് കർനേ ലഗാ എന്ന ഗാനം ഇന്നും സൂപ്പർ ഹിറ്റാണ്. 

COMMENTS