അനുപംഖേർ ആക്സിഡന്‍റൽ പ്രൈം മിനിസ്റ്ററായത് ഇങ്ങനെ:

12:37 PM
08/01/2019

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‍റെ ജീവിത കഥ പറയുന്ന ചിത്രം ' ദി ആക്‌സിഡന്‍റല്‍ പ്രൈം മിനിസ്റ്ററി'നെ ചുറ്റിപ്പറ്റി വിവാദങ്ങൾ തുടരുകയാണ്. അതിനിടെ അനുപംഖേർ മന്‍മോഹന്‍ സിങ്ങാകുന്നതിന്‍റെ മേക്കിങ് വിഡി‍യോ പുറത്തുവിട്ടു. അനുപം ഖേർ തന്നെയാണ് വിഡിയോ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. 

നവാഗതനായ വിജയ് ഗട്ടെ സംവിധാനം ചെയ്യുന്ന ചിത്രം മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്‍റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരുവിന്‍റെ പുസ്തകത്തെ അധികരിച്ചാണ് ഒരുക്കിയത്.    രാഷ്ട്രീയ അജണ്ടയാണ് ചിത്രമെന്നാണ്‌ കോണ്‍ഗ്രസിന്‍റെ ആരോപണം. 
 

Loading...
COMMENTS