Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകിങ്​ ഖാ​െൻറ ലോക്​ഡൗൺ...

കിങ്​ ഖാ​െൻറ ലോക്​ഡൗൺ പാഠങ്ങൾ വൈറൽ

text_fields
bookmark_border
srk-lockdown-lessons
cancel

മുംബൈ: ‘സീറോ’ എന്ന ആനന്ദ്​ എൽ. റായ്​ ചിത്രത്തിന്​ ശേഷം ബോളിവുഡിൽ നിന്നും നീണ്ട ഇടവേളയെടുത്തിരിക്കുകയാണ്​ കിങ്​ ഖാൻ എന്നറിയപ്പെടുന്ന ഷാരൂഖ്​ ഖാൻ. താരത്തി​ന്റെ ഒരു ചിത്രം പുറത്തുവന്നിട്ട്​ വർഷങ്ങൾ കഴിഞ്ഞെങ്കിലും എന്നും സമൂഹ മാധ്യമങ്ങളിലൂടെ കിടിലൻ പോസ്​റ്റുകളുമായി അദ്ദേഹം ആരാധകരുമായി സംവദിക്കാറുണ്ട്​.

അത്തരത്തിൽ ലോക്​ഡൗണിൽ അദ്ദേഹം പങ്കുവെച്ചിരിക്കുന്ന ഒരു സന്ദേശം ഇപ്പോൾ വൈറലാവുകയാണ്​. കോവിഡ്​ മഹാമാരിയെ തുടർന്ന്​ രാജ്യമൊട്ടാകെ പ്രഖ്യാപിച്ച ലോക്ഡൗണിൽ നിന്ന് താന്‍ പഠിച്ച പാഠങ്ങൾ വിശദീകരിക്കുകയാണ്​ താരം.

ലോക്​ഡൗൺ പാഠങ്ങൾ

'നാമിപ്പോൾ ജീവിക്കുന്നത് ആവശ്യങ്ങളേക്കാള്‍ അപ്പുറമുള്ള ജീവിതമാണ്. എന്നാൽ അവയിൽ പലതും നമ്മൾ ചിന്തിച്ച അത്രത്തോളം ഗൗരവമുള്ളതോ നമ്മെ ബാധിക്കുന്നതോ ആയിരുന്നില്ല.

വീടുകളിൽ അടച്ചുപൂട്ടിയിരിക്കുമ്പോള്‍ നമ്മള്‍ സംസാരിക്കുന്ന ആളുകളേക്കാള്‍ അധികം പേരെയൊന്നും നമ്മുടെ ചുറ്റും ആവശ്യമില്ല. 

സമയത്തെ കുറച്ചുനേരം തടഞ്ഞുവച്ചുകൊണ്ട്,​ തിരക്കില്‍ നേടിയെടുത്ത തെറ്റായ സുരക്ഷകൾ കാരണം നഷ്ടപ്പെട്ടുപോയ ജിവിതത്തെക്കുറിച്ച്‌ നമുക്ക് ഒരുക്കൽ കൂടി​ ചിന്തിക്കാന്‍ കഴിയും. 

നാം സ്ഥിരമായി വഴക്കിട്ടവരോടൊപ്പമിരുന്ന്​ നമുക്ക്​ ചിരിക്കാൻ സാധിക്കും. അതിലൂടെ നമ്മുടെ ചിന്ത അവരുടെ ചിന്തകളേക്കാൾ വലുതല്ല എന്നു മനസിലാക്കാനും കഴിയും. എല്ലാത്തിലുമുപരി സിനേഹത്തിന് ഇപ്പോഴും വിലയുണ്ട്. മറ്റുള്ളവര്‍ എന്തൊക്കെ പറഞ്ഞാലും'- ഷാരുഖ് കുറിച്ചു.

ത​​​െൻറ ചിത്രത്തോടൊപ്പം ബാദ്​ഷാഹ്​ പങ്കുവെച്ച സന്ദേശം ട്വിറ്ററിൽ എന്തായാലും തരംഗമായിരിക്കുകയാണ്​. നിരവധി ബോളിവുഡ്​ താരങ്ങളും ഷാരൂഖിന്​ മറുപടിയുമായി എത്തിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shah Rukh KhanBollywood Newscovid 19lockdown
News Summary - lock down lessons of srk-movie news
Next Story