Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right‘ചപക്​​’ സിനിമക്കെതിരെ...

‘ചപക്​​’ സിനിമക്കെതിരെ ആസിഡ്​ ഇരയുടെ അഭിഭാഷക കോടതിയിലേക്ക്​

text_fields
bookmark_border
deepika-padukone-Chhapaak
cancel

ന്യൂഡൽഹി: ആസിഡ്​ ആക്രമണത്തിനിരയായ ലക്ഷ്​മി അഗർവാൾ എന്ന സ്​ത്രീയുടെ അതിജീവനത്തി​​​​​​െൻറ കഥപറയുന്ന ബോളിവു ഡ്​ ചിത്രം ‘ചപക്​’​​​​​​െൻറ അണിയറ പ്രവർത്തകർക്കെതിരെ നിയമനടപടിക്കൊരുങ്ങി ലക്ഷ്​മിയുടെ അഭിഭാഷക അപർണ ഭട്ട്​ .

ലക്ഷ്​മിയുടെ ജീവിതത്തെ ആസ്​പദമാക്കി നിർമിച്ച സിനിമയുടെ ക്രെഡിറ്റിൽ മതിയായ പരിഗണന നൽകിയില്ലെന്ന്​ ആരോ പിച്ചാണ്​ നിയമനടപടിയിലേക്ക്​ നീങ്ങുന്നത്​. ചിത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കാൻ താൻ നിർബന്ധിതമായതായി അഭി ഭാഷക ഫേസ്​ബുക്ക്​ ​േപാസ്​റ്റിൽ വ്യക്തമാക്കുന്നു.

ചിത്രത്തിൽ ലക്ഷ്​മിയായി ദീപിക പദുകോണാണ്​ വേഷമിടുന്നത്​. ലക്ഷ്​മി അഗർവാളി​​​​​​െൻറ യഥാർഥ ജീവിതത്തിൽ നിയമ പോരാട്ടത്തിലൂടെ പാട്യാല ഹൗസ്​ കോടതിയിൽ നിന്ന്​ നീതി നേടിക്കൊടുക്കുന്നതിൽ അഭിഭാഷകയായ അപർണ ഭട്ട്​ സുപ്രധാന പങ്കാണ്​​ വഹിച്ചിട്ടുള്ളത്​. അ​പ​ർ​ണയാണ് ല​ക്ഷ്​​മി​യു​ടെ ജീ​വി​ത​ക​ഥ അ​ന്വേ​ഷി​ച്ചെ​ത്തി​യ സി​നി​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ എല്ലാ കാര്യവും വിശദീകരിച്ചത്.

‘‘എ​​​​​​െൻറ സംഭാവനകളെ അംഗീകരിക്കുകയും നന്ദി രേഖപ്പെടുത്തുക പോലും ചെയ്യാത്ത ചിത്രത്തി​​​​​​െൻറ അണിയറ പ്രവർത്തകരെ വെല്ലുവിളിക്കുകയും ചെയ്​ത സുഹൃത്തുക്കൾക്ക്​ നന്ദി. കരുത്തരായ നിർമാതാക്കൾ​ക്കൊപ്പം എത്തില്ലെങ്കിലും നിശബ്ദത പാലിച്ചാൽ ഇൗ അനീതിയെ അംഗീകരിക്കുന്നതായി വരു​ം. ഞാൻ അടുത്ത ഘട്ടത്തിലേക്ക്​ കടക്കാൻ തീരുമാനിച്ചു​. പ്രത്യാഘാതം നേരിടാൻ തയാറാണ്​.’’ അപർണ ഭട്ട്​ ഫേസ്​ബുക്കിൽ കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovie newsChhapaakAcid Attack SurvivorLaxmi Agarwal
News Summary - Lawyer Who Represented Acid Attack Survivor Laxmi Agarwal May Sue Chhapaak Makers -movie news
Next Story